റോഡുകളുടെ അറ്റകുറ്റപണിക്ക് 96 ലക്ഷത്തിന്റെ ഭരണാനുമതി

0
491

വടകര: കുറ്റ്യാടി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 96 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കല്‍ bytonneഅബ്ദുല്ല എംഎല്‍എ അറിയിച്ചു. കുനിങ്ങാട്-പുറമേരി – വേറ്റുമ്മല്‍ റോഡ് (8 ലക്ഷം), കുറ്റ്യാടി – വലകെട്ട് – കൈപ്രംകടവ് റോഡ് (4 ലക്ഷം), കുറ്റ്യാടി പള്ളി – ഊരത്ത് റോഡ് (3 ലക്ഷം), നങ്ങേലിക്കണ്ടിമുക്ക് – വളയന്നൂര്‍ റോഡ് (3 ലക്ഷം), വട്ടോളി – പാതിരിപ്പറ്റ റോഡ് (3 ലക്ഷം), കുളങ്ങരത്ത് – അരൂര്‍ -ഗുളികപ്പുഴ റോഡ് (5 ലക്ഷം), പള്ളിയത്ത് – പെരുവയല്‍ റോഡ് (1 ലക്ഷം), കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡ് (15 ലക്ഷം), തോടന്നൂര്‍- ഇടിഞ്ഞ കടവ് റോഡ് (7 ലക്ഷം), കാവില്‍- തീക്കുനി റോഡ് (5 ലക്ഷം), എസ് മുക്ക്- വള്ള്യാട്-കോട്ടപ്പള്ളി റോഡ് (5 ലക്ഷം), ആയഞ്ചേരി-കടമേരി -തണ്ണീര്‍പ്പന്തല്‍ റോഡ് (1 ലക്ഷം), വടകര- വില്യാപ്പള്ളി – ചേലക്കാട് റോഡ് (8 ലക്ഷം), വില്യാപ്പള്ളി – ആയഞ്ചേരി റോഡ് (11 ലക്ഷം), വില്യാപ്പള്ളി – ചെമ്മരത്തൂര്‍ റോഡ് (4 ലക്ഷം), പൊക്ലാറത്ത് താഴ-പള്ളിയത്ത് റോഡ് (4 ലക്ഷം). ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

deepthi gas