റോള്‍ പ്ലേ മത്സരത്തില്‍ കുറ്റ്യാടി ഗവ ഹയര്‍ സെക്കണ്ടറി ജേതാക്കള്‍

0
134

കുറ്റ്യാടി: വടകര വിദ്യാഭ്യാസ ജില്ലാതല ഇംഗ്ലീഷ് റോള്‍ പ്ലേ മത്സരത്തില്‍ bytonneകുറ്റ്യാടി ഗവ ഹയര്‍ സെക്കണ്ടറിക്ക് വീണ്ടും വിജയം. തുടര്‍ച്ചയായ നാലാം തവണയാണ് കുറ്യാടി സ്‌കൂള്‍ ജേതാക്കളാവുന്നത്. സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക രേഖ വിനോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഇംഗ്ലീഷ് റോള്‍ പ്ലേയാണ് ഇക്കുറിയും അവതരിപ്പിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഏഞ്ചലാ സുമേഷ്, ആയിഷമിന്‍ഹ, മുഹമ്മദ് നിഹാല്‍, മുഹമ്മദ് ബിലാല്‍, മുഹമ്മദ് മിര്‍ഷാദ് എന്നിവരാണ് അഭിനയിച്ചത്. ഈ മാസം ഇരുപത്തിയെട്ടിന് നടക്കുന്ന റവന്യൂ ജില്ലാ മത്സരത്തില്‍ വടകരയെ പ്രതിനിധീകരിച്ച് കുറ്റ്യാടി സ്‌കൂള്‍ പങ്കെടുക്കും. കഴിഞ്ഞ മൂന്ന് വര്‍ഷവും രേഖ ടീച്ചറുടെ നേതൃത്വത്തിലുള്ള ടീം സംസ്ഥാന തലത്തില്‍ മത്സരിച്ചിരുന്നു.

deepthi gas