ഗായകന്‍ എം.കുഞ്ഞിമൂസ അന്തരിച്ചു

0
755

വടകര: മാപ്പിളപ്പാട്ട് തറവാട്ടിലെ കാരണവര്‍ എം.കുഞ്ഞിമൂസ അന്തരിച്ചു. 91 വയസായിരുന്നു. ഗായകന്‍, സംഗീത സംവിധായകന്‍ എന്നിങ്ങനെ തിളങ്ങിയ അദ്ദേഹം ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് വിടപറഞ്ഞത്. ഗായകന്‍ താജുദീന്‍ വടകര bytonneമകനാണ്.
ഏഴ് പതിറ്റാണ്ടിലേറെകാലം മാപ്പിളപാട്ട്, ലളിതഗാനം, ഗാനരചയിതാവ്, ഗായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും ആകാശവാണി കോഴിക്കോട് നിലയം പ്രത്യേക ക്ഷണിതാവുമാണ്.
അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയായിരുന്നു മൂസ ശ്രദ്ധേയനായത്. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍ എന്നിവ പുതിയ ശൈലിയില്‍ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു. തലശേരിയിലെ പരേതരായ മൂലക്കാലില്‍
അബ്ദുള്ളയുടെയും മറിയത്തിന്റെയൂം മകനായി 1928 ലായിരുന്നു ജനനം. sell with ussപ്രാരാബ്ദങ്ങളുടെ നടുവില്‍ പിറന്ന കുഞ്ഞിമൂസ ചുമട്ട് തൊഴില്‍ ചെയ്‌തെങ്കിലും ഗാനങ്ങളോടുള്ള താല്‍പര്യവും ആലാപന മിടുക്കും അദ്ദേഹത്തെ സംഗീത മേഖലയിലേക്ക് എത്തിക്കുകയായിരുന്നു. നാട്ടുകാരനായ സംഗീതസംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററുമായുള്ള പരിചയമാണ് ഗാനരംഗത്ത് സ്ഥിരസാന്നിധ്യമായി മാറാന്‍ അവസരമായത്. 
ജീവിതസാഹചര്യങ്ങള്‍മൂലം ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ചുമട്ടുപണിക്ക് പോയ കുഞ്ഞിമൂസയെ ഗായകനായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചത്  രാഘവന്‍ മാസ്റ്റററാണ്. രാഘവന്‍ മാസ്റ്റര്‍ ഇടപെട്ടാണ് കോഴിക്കോട് ആകാശവാണിയിലെ ഓഡിഷന്‍ ടെസ്റ്റിന് അയച്ചത്. 1967 മുതല്‍ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി.വടകരയില്‍ നിന്നു വിവാഹിതനായ ശേഷം കുഞ്ഞിമൂസ ഇന്നാട്ടുകാരനാവുകയായിരുന്നു. വടകര എം.കുഞ്ഞിമൂസ എന്ന പേരിലായിരുന്നു deepthi gasപിന്നീട് അദ്ദേഹം അറിയപ്പെട്ടത്.  മാപ്പിളപാട്ട് രംഗത്ത് ശോഭിച്ചതോടൊപ്പം അനവധി നാടകഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നിര്‍വഹിച്ചിരുന്നു.പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ നോവല്‍ നാടകമാക്കിയപ്പോള്‍ പി ടി അബ്ദുറഹിമാന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് മൂസയാണ്. മകന്‍ താജുദീന്‍ വടകര പാടി ശ്രദ്ധേയമായ ‘നെഞ്ചിനുള്ളില്‍ നീയാണ് ഫാത്തിമാ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ വരികള്‍ എഴുതിയതും കുഞ്ഞിമൂസയാണ്.യേശുദാസ്, മാര്‍ക്കോസ്, കണ്ണൂര്‍ ശരീഫ്, രഹ്ന, അഫ്‌സല്‍, അജയന്‍, മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, ലിയാഖത്ത്, എം എ ഗഫൂര്‍, താജുദ്ദീന്‍ വടകര, കണ്ണൂര്‍ രാജന്‍, എസ് എം കോയ, സിബില, ശ്രീലത രതീഷ്, സിന്ധു പ്രേംകുമാര്‍, മച്ചാട്ട് വാസന്തി തുടങ്ങി നിരവധി പേര്‍ മൂസയുടെ സംഗീത സംവിധാനത്തില്‍ പാടിയിട്ടുണ്ട്. ഭാര്യ: പരേതയായ നഫീസ. മറ്റുമക്കള്‍: റംല, ഷാഹിദ, മഹസൂം, റസിയ, ഫസലു, സറീന, മുബീന. മരുമക്കള്‍: മൂഹമ്മദലി, അബൂബക്കര്‍, ഉമ്മര്‍കുട്ടി, റഹീഷ, റംല, പരേതരായ അബൂബക്കര്‍, മുഹമ്മദ്. സംസ്‌കാരം വൈകുന്നേരം അഞ്ചിന് വടകര വലിയ ജുമുഅത്ത് പള്ളിയില്‍.