ദേശീയ ശാസ്ത്രമേളയില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ മേമുണ്ടയിലെ ചാരുദത്ത്

0
224

വടകര: ഒക്ടോബര്‍ 15 മുതല്‍ 20 വരെ ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നടക്കുന്ന നാഷണല്‍ സയന്‍സ് ഫെയറില്‍ ഗണിത ശാസ്ത്ര bytonneവര്‍ക്കിങ്ങ് മോഡല്‍ വിഭാഗത്തില്‍ മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ചാരുദത്ത് കേരളത്തെ പ്രതിനിധീകരിക്കും. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ഈയിനത്തില്‍ ചാരുദത്തിനായിരുന്നു മൂന്നാം സ്ഥാനം.
മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ സംസ്ഥാന ഗണിത പരിഷത്ത് നടത്തിയ ഗണിത പ്രതിഭ നിര്‍ണയ പരീക്ഷയില്‍ സ്വര്‍ണ മെഡലോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഈ മിടുക്കന്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആരംഭിച്ചത്. പ്രൈമറി തലത്തിലും സെക്കന്ററി തലത്തിലും ജില്ലാ , സംസ്ഥാന തല മത്സരങ്ങളില്‍ മികച്ച വിജയം കൈവരിക്കുകയുണ്ടായി. ഗ്രന്ഥശാല സംഘം നടത്തിയ വായന മത്സരം, സംസ്ഥാന ആര്‍കെയ്‌വ്‌സ് വകുപ്പ് നടത്തിയ ചരിത്ര ക്വിസ്, എഷ്യാനെറ്റ് ചാനലിലെ ഫാസ്റ്റസ്റ്റ് ഫാമിലി sell with ussഫസ്റ്റ് പ്രോഗ്രാം, സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച ഉര്‍ജ ക്വിസ്, കേരള ഖാദി വ്യവസായ ബോഡിന്റ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഗാന്ധി ക്വിസ്, തപാല്‍ വകുപ്പ് സംഘടിപ്പിച്ച ഫിലാറ്റ ലി ക്വിസ് തുടങ്ങിയ ഒട്ടനവധി മത്സരങ്ങളില്‍ ചാരുദത്ത് ജേതാവായി. എഷ്യാനെറ്റ് ചാനലില്‍ നിങ്ങള്‍ക്കും ആകാം കോടീശ്വരനില്‍ പങ്കെടുത്ത് 12.5 ലക്ഷം രൂപ സമ്മാനത്തിന് അര്‍ഹനായ ചാരുദത്ത് ഇതിലെ പാതി തുക സ്‌കൂള്‍ വികസന നിധിയിലേക്ക് സംഭാവന ചെയ്യുകയുമുണ്ടായി. ഈ വര്‍ഷം നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാം സ്‌കോളര്‍ഷിപ്പും ലഭിച്ചു. സംസ്ഥാന ശാസ്‌ത്രോല്‍സവങ്ങളിലെ മികവ് പരിഗണിച്ച് പി എം ഫൗണ്ടേഷന്‍ പുരസ്‌കാരത്തിനും ചാരുദത്ത് തെരഞ്ഞക്കപ്പെട്ടു. മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ പി.കെ.ജിതേഷിന്റയും മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂള്‍ അധ്യാപിക കെ.കെ.ജിഷയുടെയും മകനാണ് വടകരയുടെ അഭിമാനമായ ചാരുദത്ത്.

deepthi gas