എസ്പിസി അവധിക്കാല ക്യാമ്പ് സജീവം

0
215

 

കുറ്റ്യാടി: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സ്റ്റുഡന്റ് പോലീസ് അവധിക്കാല ക്യാമ്പുകള്‍ സജീവം. വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധവും നന്മയും കരുണയും സഹജീവി സ്‌നേഹവും വളര്‍ത്തിയെടുക്കാനാണ് മൂന്ന് ദിവസത്തെ ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.
കുറ്റ്യാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ പി.റഫീഖ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണന്‍, പിടിഎ പ്രസിഡന്റ് അരീക്കര അസീസ്, പ്രിന്‍സിപ്പള്‍ ബാലകൃഷണന്‍, ഹെഡ്മാസ്റ്റര്‍ എ.എം.കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

bytonne