ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തിയ സംഭവം: യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്

0
533

വടകര: കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയുടെ പേരില്‍ നഗരസഭ ഓഫീസ് കോമ്പൗണ്ടില്‍ വെച്ച് ഉദ്യോഗസ്ഥര്‍ കൗണ്‍സിലര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ bytonneയുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രളയത്തില്‍ പ്രയാസപ്പെട്ട ജനങ്ങള്‍ ചെയര്‍മാനെതിരെ
പ്രതിഷേധിച്ചപ്പോള്‍ നാട്ടുകാര്‍ക്കെതിരെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കള്ളക്കേസ് കൊടുത്തതില്‍ നഗരസഭ ചെയര്‍മാനും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരെ ശക്തമായ ജനവികാരമുണ്ട്. ഈ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ മുന്‍സിപ്പല്‍ ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് അടക്കമുള്ള പ്രത്യക്ഷ സമരങ്ങള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. എം.സി വടകര അധ്യക്ഷത വഹിച്ചു. പി.എം.മുസ്തഫ, നല്ലാടത്ത് രാഘവന്‍, എം.പി.അബ്ദുള്‍ കരീം, അഡ്വ:സുരേഷ് കുമാര്‍, വി.ഫൈസല്‍, ടി.ഐ. നാസര്‍, എന്‍.പി.എം.നഫ്സല്‍, എം.പി.ഗംഗാധരന്‍, പി.കെ.ജലാല്‍, എം.സുരേഷ് ബാബു, മുഹമ്മദ് റാഫി, പ്രേമകുമാരി, ടി.പി.മുംതസ്, അജിത ചീരാം വീട്ടില്‍, കെ.ബുഷറ, പി.രജനി, എം.സമീറ എന്നിവര്‍ സംസാരിച്ചു.

deepthi gas