വേണ്ടത് സമസ്ത ജീവ ജാലങ്ങളേയും പരിഗണിച്ചുള്ള വികസന കാഴ്ചപ്പാട്

0
137

വടകര: മനുഷ്യന്‍ ഉള്‍പ്പെടെ ഭൂമിയിലെ സമസ്ത ജീവ ജാലങ്ങളേയും പരിഗണിച്ചു കൊണ്ടുള്ള വികസന കാഴ്ചപ്പാടായിരിക്കണം ഉണ്ടാവേണ്ടതെന്നും അതിനായി ഓരോരുത്തരും പരിശ്രമിക്കണമെന്നും ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന bytonneപീസ്ഫുള്‍ സൊസൈറ്റി എക്്‌സിക്യുട്ടീവ് സെക്രട്ടറി കുമാര്‍ കലാനന്ദമണി പ്രസ്താവിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്തും മഹാത്മാ ദേശ സേവ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പ്രകൃതി സൗഹൃദശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുക്കാളി റൈറ്റ് ചോയ്‌സ് സ്‌കൂളില്‍ നടക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ പി.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഔഷധ സസ്യ പവലിയന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ് ഉദ്ഘാടനം ചെയ്തു. ടി.ശ്രീനിവാസന്‍ മാര്‍ഗരേഖയും പി.പി.പ്രസീത് കുമാര്‍ റിപ്പോര്‍ട്ടം അവതരിപ്പിച്ചു. വി.പി.ജയന്‍, എ.ടി.ശ്രീധരന്‍, ഉഷ ചാത്തന്‍ കണ്ടി, കെ.ലീല, കെ.ശ്രീജേഷ് കുമാര്‍, സാഹിര്‍ പുനത്തില്‍, ഡോ:പി.കെ. സുബ്രഹ്മണ്യന്‍, കെ.പി.ചന്ദ്രശേഖരന്‍, വി.പി.രമേശന്‍, രഞ്ജീവ് കുറുപ്പ്, ടി.കെ.ജയപ്രകാശ്, ആയിഷ ഉമ്മര്‍, കെ.പ്രകാശന്‍, കെ.പി പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന പശ്ചിമഘട്ട പരിസ്ഥിതി സമ്മേളനത്തില്‍ കുമാര്‍ കലാനന്ദ് മണി വിഷയം അവതരിപ്പിച്ചു. പി.ബാലന്‍ മോഡറേറ്ററായി. വി.സി.വിജയന്‍, പി.കെ.ലാല്‍, ആചാര്യ വിനയകൃഷ്ണ, എന്‍.കെ.അജിത്കുമാര്‍, കെ.ഗീത, സി.എം.മുഹമ്മദ് ഷരീഫ് എന്നിവര്‍ sell with usസംസാരിച്ചു. ഹരിതാമൃതം പുരസ്‌കാര ജേതാക്കളുടെ സംഗമത്തില്‍ പുറന്തോടത്ത് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.കെ.പി ഉണ്ണീഗോപാലന്‍, കണ്ണമ്പ്രത്ത് പത്മനാഭന്‍, ബാലകൃഷ്ണന്‍ ചേനോളി, പി.പി.ഉണ്ണികൃഷ്ണന്‍, വിനോദ് ചെറിയത്ത്, പി.പി.പ്രകാശന്‍ സി.പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കമ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡവലപ്‌മെന്റ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളിലെ ജലശ്രീ ക്ലബ് അംഗങ്ങള്‍ക്കായി ജൈവ വൈവിധ്യ നാട്ടറിവ് ശില്‍പശാല നടക്കും. കേരള ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് അംഗം കെ.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വിഷമില്ലാത്ത ഭക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഞായറാഴ്ച സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ തയ്യാറാക്കിയ പഴഞ്ചൊല്ലുകളുടെ കൈപ്പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. വടകരയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘാടകനായ പി.ബാലനെ ആദരിക്കും. സി.കെ.നാണു എംഎല്‍എ പൊന്നാടയണിയിക്കും.

deepthi gas