നാടെങ്ങും ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

0
167

വടകര: നവോഥാന നായകന്‍ ശ്രീനാരായണഗുരുവിന്റെ 165-ാം ജയന്തി എങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വടകര നഗരത്തില്‍ വര്‍ണശബളമായ bytonneഘോഷയാത്ര അരങ്ങേറി.
എസ്എന്‍ഡിപി യൂനിയന്റെ നേതൃത്വത്തില്‍ എടോടി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് വടകരയിലെ ചതയദിനാഘോഷ പരിപാടികള്‍ നടന്നത്. രാവിലെ ഏഴിനു ഗണപതിഹോമവും ഗുരുപൂജയും നടന്നതിനു ശേഷം എട്ടിനു ചെയര്‍മാന്‍ പി.എം.ഹരിദാസന്‍ പതാക ഉയര്‍ത്തി. ഒമ്പതുമുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ക്കു ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം സി.കെ.നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.എം.രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.എം.ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. എം.എം.ദാമോദരന്‍, രജീഷ് മുള്ളമ്പത്ത്, പി.എം.സജീവന്‍, പി.കെ.റഷീദ്, എം.പുഷ്പലത തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈകുന്നേരം നഗരത്തില്‍ നടന്ന വര്‍ശബളമായ ചതയദിനഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. ഗുരുദേവ വിഗ്രഹം വഹിച്ച് നീങ്ങിയ ഘോഷയാത്രയില്‍ താലപ്പൊലി, മുത്തുക്കുടകള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവ ഇടംപിടിച്ചു. ശ്രീനാരായണ സ്‌കൂളില്‍നിന്ന് പുറപ്പെട്ട ഘോഷയാത്ര ബൈപ്പാസ് റോഡ്, sell with usപുതിയ ബസ്സ്റ്റാന്‍ഡ്, എടോടി, പഴയ ബസ് സ്റ്റാന്‍ഡ് വഴി പെരുവാട്ടുംതാഴെയിലെ കോട്ടക്കുളങ്ങര സ്വാമിനാഥക്ഷേത്രത്തില്‍ സമാപിച്ചു.
ചതയദിനാഘോഷത്തിന്റെ ഭാഗമായി താലൂക്കിലെ 100ഓളം ശാഖകളില്‍ മദ്യം, ലഹരിവസ്തുക്കള്‍, വിവാഹ ധൂര്‍ത്ത് എന്നിവക്കെതിരെ പ്രചാരണം, പ്രളയ ബാധിതര്‍ക്ക് കിറ്റ് വിതരണം, രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കല്‍ എന്നിവ നടത്തി. പതാക ദിനാചരണം, ഗുരുദേവ കൃതികളുടെ പാരായണ മത്സരം എന്നിവ നടന്നു. ചതയ ദിനത്തില്‍ ജില്ലാ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും സദ്യ നല്‍കി.
കരിങ്ങാട് ഗുരുമന്ദിരം, പൂതംപാറ ശ്രീനാരായണ ഗുരുമന്ദിരം എന്നിവിടങ്ങളില്‍ വിശേഷാല്‍ അര്‍ച്ചനയും ഭജനവും നടത്തി. വൈക്കിലശ്ശേരി ഗുരുദേവ ക്ഷേത്രത്തില്‍ പ്രാര്‍ഥന, പുഷ്പാഞ്ജലി എന്നിവ ഉണ്ടായി. ചാലില്‍ ചന്ദ്രന്‍ നേതൃത്വം നല്‍കി. കണ്ണൂക്കര ഗുരുദേവ പ്രാര്‍ഥനാ മന്ദിരത്തില്‍ ഗുരുപൂജ നടത്തി. കക്കാട്ട് deepthi gasഗോപാലന്‍, എന്‍. ദാമോദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അടുക്കത്ത് ഗുരുമന്ദിരത്തില്‍ ഗുരുദേവ കൃതികളുടെ ആലാപനവും പായസ ദാനവും നടന്നു. കെ.ധനജ്ഞയന്‍ പതാക ഉയര്‍ത്തി. പി.പി.ഷൈനിത്ത് അധ്യക്ഷത വഹിച്ചു. മേമുണ്ട ശാഖയില്‍ നിടിയാണ്ടിബാലന്‍ പതാക ഉയര്‍ത്തി . കുറ്റ്യാടിയില്‍ പൂളത്തറ കൃഷ്ണന്‍ , ചോറോട് ഈസ്റ്റ് ശാഖയില്‍ കെ . ആര്‍ നാണു , ഒഞ്ചിയം ശാഖയില്‍ ദേശായി നാണു കല്ലുനിര ശാഖയില്‍ സി.എച്ച്.ബാബു, മേപ്പയില്‍ ശാഖയില്‍ എ.എം.ദിനേശന്‍, പുഞ്ചിരിമില്‍ ശാഖയില്‍ ചാലിയോട്ട് ശശി, മണിയൂര്‍ ശാഖയില്‍ കെ.പി.കരുണാകരന്‍ എന്നിവര്‍ പതാക ഉയര്‍ത്തി. നടക്കുതാഴ ശാഖയില്‍ എം.പി.ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി . എം.എം.ഗോപാലന്‍, എം.വത്സലന്‍, എം.പി.മനോജന്‍, എം.കെ.സജീവന്‍ എന്നിവര്‍ സംസാരിച്ചു. സിദ്ധാന്തപുരം ശാഖയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വി.പി. രജനീഷ് അധ്യക്ഷ വഹിച്ചു. വി.പി.വിനയചന്ദ്രന്‍, ആര്‍.കെ.മഹേഷ് എന്നിവര്‍ സംസാരിച്ചു .