വടകരയില്‍ വന്‍ കഞ്ചാവ് വേട്ട; എട്ടു കിലോ കഞ്ചാവുമായി ഓട്ടോസഹിതം രണ്ടു പേര്‍ പിടിയില്‍

0
2058

വടകര: വടകരയില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ എട്ടു കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. മലപ്പുറം ഏറനാട് നറുകര കിടങ്ങഴി സ്വദേശികളായ ചീരാന്‍തൊടി വീട്ടില്‍ ലത്തീഫ് (35), വളപറമ്പന്‍ വീട്ടില്‍ ഫിറോസ് അലി (37) എന്നിവരെയാണ് bytonneപിടികൂടിയത്.
ഇവര്‍ കടത്തിയ 8.150 കിലോ കഞ്ചാവും കെഎല്‍ 10 എച്ച 3403 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
ഓണം ഉത്സവ വേളയില്‍ അനധികൃത മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും വിപണനം തടയുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം വടകര എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണ കുമാറും പാര്‍ട്ടിയും പാലയാട്ട് നടയില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്.
ഈ മേഖലയില്‍ വിതരണം ചെയ്യുന്നതിനു കൈമള്‍ ബാബു എന്ന നിഷാലാണ് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്നു പ്രതികള്‍ എക്‌സൈസിനു മൊഴി നല്‍കി. നിഷാലിനു വേണ്ടി അന്വേഷണം ആരംഭിച്ചതായി റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ പറഞ്ഞു. റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാഗേഷ് ബാബു, സുനീഷ്, സന്ദീപ്, സനു, രൂപേഷ്, വിജിനേഷ്, ഷിജിന്‍, ലിനീഷ് എന്നിവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അനില്‍ കുമാര്‍, അസി: എക്‌സൈസ് കമ്മീഷണര്‍ പ്രേം കൃഷ്ണന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി കേസിനാവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കി.

deepthi gas