വീട് കുത്തി തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി

0
1314

നാദാപുരം: ആവോലം ഈയ്യങ്കോട്ട് ടിപ്പു സുല്‍ത്താന്‍ റോഡില്‍ സഹോദരങ്ങളുടെ വീട് കുത്തിതുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. bytonneറിട്ട അധ്യാപകന്‍ തയ്യുള്ളതില്‍ സുകുമാരന്‍, പേരോട് ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ സ
തീശന്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഒന്നാം ഓണ ദിവസമായ ചൊവ്വാഴ്ച്ച രാത്രിയാണ് മോഷണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവീട്ടുകളിലായിരുന്നു.
രണ്ട് വീടുകളിലേയും മുന്‍ വശത്തെ വാതില്‍ പാറക്കല്ലും കമ്പിപ്പാരയും ഉപയോഗിച്ച് ലോക്ക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സുകുമാരന്റെ വീട്ടിലെ കിടപ്പുമുറികളിലെ അലമാരകളില്‍ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റും വാരിവലിച്ച് പുറത്തിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ച പതിനയ്യായിരത്തോളം രൂപ മോഷണം പോയതായി വീട്ടുകാര്‍ പറഞ്ഞു. അടുക്കളയിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട പാചകം ചെയ്ത് മദ്യവും മറ്റും കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ അടുക്കളയിലുണ്ടായിരുന്നു. പിറ്റേന്ന് ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന തറിയുന്നത്. വീടിന്റെ വാതില്‍ തകര്‍ക്കാനുപയോഗിച്ച കല്ലുകള്‍ വരാന്തയിലും അകത്തും കിടപ്പുണ്ടായിരുന്നു. സമീപത്ത് തന്നെ താമസിക്കുന്ന സ
ഹോദരന്‍ സതീശന്‍ ഓണാഘോഷത്തിനായി പുട്ടപ്പര്‍ത്തിയില്‍ പോയിരുന്നു. സുകുമാരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെ വീട്ടിലെത്തി sell with usപരിശോധന നടത്തിയപ്പോള്‍ വീട്ടിനകത്തെ അലമാരയില്‍ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. ലാപ്‌ടോപ്പും ടാബ് ലറ്റും മേശമേലുണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ കൊണ്ട് പോയില്ല.സതീശന്റെ വീട്ടില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലന്ന് വീട്ടുകാര്‍ പറഞ്ഞു. നാദാപുരം ഡിവൈഎസ്പി ജി.സാബു, സിഐ കെ.പി.സുനില്‍ കുമാര്‍ എന്നിവര്‍ വീടുകളിലെത്തി പരിശോധന നടത്തി. വടകരയില്‍ നിന്ന് വിരലടയാള വിദഗ്ധരായ ജിജേഷ്, ടി.എച്ച്.ബിനീഷ് എന്നിവരടങ്ങുന്ന സംഘവും ബാലുശേരിയിലെ ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ എം.എം.അനീഷ് ,സി.പി. ഷാലു എന്നിവരും പരിശോധന നടത്തി. റിമോ ഡോഗ് രണ്ട് വീടുകളിലും മണം പിടിച്ച് ടിപ്പു സുല്‍ത്താന്‍ റോഡിലെത്തി നില്‍ക്കുകയായിരുന്നു. സമീപത്തെ സിസിടിവികള്‍ പരിശോധനക്കെടുക്കുമെന്ന് പോലീസ് പറഞ്ഞു. മോഷണം നടന്ന ദിവസം വീടിന് മുന്നിലായി റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയ ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ റോഡിലെ മറ്റ് സിസിടിവികളും പോലീസ് പരിശോധനക്കായി ശേഖരിച്ചു.

deepthi gas