കുരിയാടിയില്‍ സംഘര്‍ഷം; നാലു പോലീസുകാര്‍ക്കു പരിക്ക്

0
3278

വടകര: തീരപ്രദേശമായ കുരിയാടിയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനു നേരെ bytonneഅക്രമം. മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ പിടികൂടാനെത്തിയ പോലീസിനെ ജനക്കൂട്ടം ആക്രമിച്ചതില്‍ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. എംഎസ്പിയിലെ അനീഷ്, അനൂപ്, അശ്വിന്‍, മിഥുന്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച സന്ധ്യക്കാണ് സംഭവം. ക്ലബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടിക്കിടയില്‍ ആദ്യദിവസമായ ബുധനാഴ്ച കൈയാങ്കളി നടന്നിരുന്നു. വടകരയില്‍ നിന്നു പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. രണ്ടാം ദിവസമായ വ്യാഴാഴ്ചയും കുഴപ്പമണ്ടാവുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയത്. തലേന്ന് പ്രശ്‌നമുണ്ടാക്കിയ യുവാവ് sell with usപരിസരത്തുണ്ടെന്ന് മനസിലാക്കിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വാഹത്തിലേക്ക് മാറ്റി. ഇതറിഞ്ഞ് ഒരുകൂട്ടം ആളുകള്‍ പോലീസിനെതിരെ തിരിയുകയായിരുന്നു. എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ചോദിച്ച് നാട്ടുകാര്‍ പോലീസ് വാഹനം വളഞ്ഞു. ഇതോടെ ഉന്തുംതള്ളും അക്രമവുമായി. ഇതിനിടയിലാണ് പോലീസുകാര്‍ക്കു പരിക്കേറ്റത്. ഈ ബഹളത്തിനിടയില്‍ കസ്റ്റഡിയിലായ ആള്‍ സ്ഥലംവിടുകയും ചെയ്തു. വിവരമറിഞ്ഞ് സിഐ പി.എം.മനോജിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. പോലീസിനെ ആക്രമിച്ചതിന്റെ പേരില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ നിരപരാധികളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല്‍പതോളം ആളുകളുടെ പേരില്‍ പോലീസ് കേസെടുത്തു.

deepthi gas