ചതയം നാളെ; ആഘോഷത്തിനു നാടൊരുങ്ങി

0
289

വടകര: എസ്എന്‍ഡിപി യൂനിയന്‍ നേതൃത്വത്തില്‍ വെള്ളിയാഴ്ചത്തെ ശ്രീനാരായണഗുരുജയന്തി ആഘോഷത്തിന് നാടൊരുങ്ങി. എടോടി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വടകരയിലെ പരിപാടി.
രാവിലെ ഏഴിനു ഗണപതിഹോമവും ഗുരുപൂജയും. എട്ടിനു ചെയര്‍മാന്‍ bytonneപി.എം.ഹരിദാസന്‍ പതാക ഉയര്‍ത്തും. ഒമ്പതുമുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍. 10.30-ന് സാംസ്‌കാരിക സമ്മേളനം സി.കെ.നാണു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12-ന് സമൂഹസദ്യ. വൈകുന്നേരം ഘോഷയാത്ര നടക്കും. മൂന്നുമണിക്ക് ശ്രീനാരായണ സ്‌കൂളില്‍നിന്ന് പുറപ്പെട്ട് ബൈപ്പാസ് റോഡ്, പുതിയ ബസ്സ്റ്റാന്‍ഡ്, എടോടി, പഴയ ബസ് സ്റ്റാന്‍ഡ് വഴി കോട്ടക്കുളങ്ങര സ്വാമിനാഥക്ഷേത്രത്തില്‍ സമാപിക്കും.
ആഘോഷത്തിന് മുന്നോടിയായി മദ്യം, മയക്കുമരുന്ന്, അനാചാരങ്ങള്‍, വിവാഹധൂര്‍ത്ത് എന്നിവക്കെതിരായി താലൂക്കിലെ നൂറോളം ശാഖകളില്‍ ബോധവത്കരണം നടത്തി. പതാകദിനം, പ്രാര്‍ഥനായോഗങ്ങള്‍, ഗുരദേവദര്‍ശന സമ്മേളനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. പ്രളയബാധിതര്‍ക്കുള്ള ഭക്ഷണക്കിറ്റും രോഗികള്‍ക്കുള്ള ചികിത്സാസഹായവും വിതരണം ചെയ്തു. ശ്രീനാരായണകൃതികളുടെ പാരായണമത്സരം നടത്തി.

deepthi gas