ജീപ്പിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

0
613

വടകര: നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ജിപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. മേപ്പയില്‍ bytonneമടവന്‍ചാലില്‍ മാപ്പ നാരായണന്‍ (78) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29 ന് വൈകിട്ട് മേപ്പയില്‍ ഓവുപാലത്തിനു സമീപത്താണ് നിയന്ത്രണം വിട്ട ജീപ്പിടിച്ച് ഇദ്ദേഹത്തിനും ഒരു സത്രീക്കും പരിക്കേറ്റത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നാരായണന്റെ മരണം.
ഭാര്യ: ജാനകി. മക്കള്‍: എം.സി ബാലകൃഷ്ണന്‍ (അധ്യാപകന്‍, ചാലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോഴിക്കോട്), ജയശ്രീ, സജീവന്‍ (വില്ലേജ് ഓഫിസ്, കതിരൂര്‍). മരുമക്കള്‍: ബിന്ദു (കെഡിസി ബാങ്ക്, വില്യാപ്പള്ളി), രാജന്‍ കൂത്താളി, ബിന്ദു മടപ്പള്ളി. സഹോദരങ്ങള്‍: ലക്ഷ്മി കുട്ടോത്ത്, ബാലന്‍, രാമന്‍ (കച്ചവടം), നാണു, ജാനു, കാര്‍ത്ത്യായനി. സഞ്ചയനം ചൊവ്വാഴ്ച.

deepthi gas