സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീലക്ഷ്മിക്ക് സ്വര്‍ണം

0
311

 

വടകര: കൊല്ലത്തു നടന്ന സംസ്ഥാന സബ്ബ് ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കെ.കെ.ശ്രീലക്ഷ്മി സ്വര്‍ണ മെഡല്‍ നേടി. കൊല്ലം ശാസ്താംകോട്ടയില്‍ സപ്തംബര്‍ 8, 9 തിയ്യതികളില്‍ 15 വയസിനു താഴെയുള്ളവരുടെ 57 കിലോ വിഭാഗത്തില്‍ മത്സരിച്ചാണ് ശ്രീലക്ഷ്മി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. ഒക്ടോബര്‍ 14 മുതല്‍ 18 വരെ മണിപ്പൂരില്‍ നടക്കുന്ന നാഷനല്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലക്ഷ്മി.  മുട്ടുങ്ങല്‍ കേളോത്ത്കണ്ടി സുനില്‍ കുമാര്‍-ഷീബ ദമ്പതികളുടെ മകളാണ് ഈ പതിനാലുകാരി.

bytonne