സീയം ആശുപത്രിക്കു മുന്നില്‍ തിരുവോണം നാളില്‍ പട്ടിണി സമരം നടത്തി

0
1108

വടകര: അഞ്ചു വര്‍ഷത്തിലധികമായി ജോലിചെയ്തുവന്ന സ്ത്രീജീവനക്കാരെ ബിനാമി bytonneഏജന്‍സിയിലേക്ക് മാറ്റാനുള്ള മാനേജ്മന്റ് നീക്കത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചതിന്റെ പേരില്‍ ജോലി നിഷേധിച്ചതിനെതിരെ സീയം ആശുപത്രിക്കു മുന്നില്‍ തിരുവോണനാളില്‍ പട്ടിണി സമരം നടത്തി. ബോണസ് ആനൂകൂല്യം നിഷേധിച്ചതിനും ജോലി നിഷേധിച്ചവരെ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപെട്ടുമാണ് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ പട്ടിണി സമരം നടത്തിയത്. രാവിലെ ആരംഭിച്ച സമരത്തില്‍ ജീവനക്കാര്‍ ഉള്‍പെടെയുള്ളവര്‍ പങ്കെടുത്തു.
കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം സമരം ടി.കെ.കുഞ്ഞിരാമന്‍ സമരം ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കണ്ണോത്ത് അധ്യക്ഷത വഹിച്ചു. വി.കെ.വിനു, അഡ്വ.ഇ.നാരായണന്‍നായര്‍, ടി.കെ.പ്രേമന്‍, സജിത്ത്, കെ.വി.രാമചന്ദ്രന്‍, കെ.ടി.കെ.സജീവന്‍, ഷാജി മന്തരത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

deepthi gas