വില്ലേജ് ഓഫീസുകള്‍ നവീകരിക്കാന്‍ നടപടിയായി

0
301

bytonne

വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫീസുകള്‍ നവീകരിക്കാന്‍ നടപടി ആരംഭിച്ചതായി പാറക്കല്‍ അബ്ദുല്ല എംഎല്‍എ അറിയിച്ചു. വില്യാപ്പള്ളി, പാലയാട്, കുറ്റ്യാടി വില്ലേജ് ഓഫീസുകളാണ് ആസ്തി വികസന ഫണ്ടും സര്‍ക്കാര്‍ ഫണ്ടും ഉപയോഗിച്ചു നവീകരിക്കുന്നത്.
കുറ്റ്യാടി വില്ലേജ് ഓഫീസ് നവീകരിക്കാന്‍ 15 ലക്ഷം രൂപ റവന്യൂ വകുപ്പും വില്യാപ്പളളി, പാലയാട് വില്ലേജ് ഓഫീസുകളുടെ നവീകരണത്തിന് 15 ലക്ഷം രൂപ വീതം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് അനുവദിച്ചത്
എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു .

deepthi gas