ക്വട്ടേഷന്‍ സംഘങ്ങളുടെ ഏറ്റുമുട്ടല്‍: ഒരാള്‍ പിടിയില്‍

0
1529

വടകര: രണ്ടാഴ്ച മുമ്പ് വടകര നഗരത്തിലുണ്ടായ ക്വട്ടേഷന്‍ സംഘങ്ങളുടെ bytonneഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. അഴിത്തലയിലെ ഡിങ്കന്‍ നൗഷാദിനെ വെട്ടിയ കേസിലെ പ്രതി പുതിയാപ്പിലെ കുഞ്ഞു എന്ന പ്രവീണിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 24 നാണ് ജെടി റോഡരികില്‍ വെച്ച് ഡിങ്കന്‍ നൗഷാദിനെ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. നൗഷാദും കൂട്ടരും പ്രവീണിന്റെ വീട് ആക്രമിച്ചിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടായിരുന്നു നൗഷാദിനെ ഇവര്‍ വെട്ടിയത്.
വടകര നഗരത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിമുറുക്കിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരിക്കുകയാണ്.

deepthi gas