ഓണക്കിറ്റുമായി വിദ്യാര്‍ഥികള്‍ ആദിവാസി കോളനിയില്‍

0
181

വടകര: ഒന്നാം ഓണം നാളില്‍ വയനാട് കണിയാമ്പറ്റ അമ്പലച്ചാല്‍ ആദിവാസി കോളനിയില്‍ ഓണക്കിറ്റുകള്‍ നല്‍കി വിദ്യാര്‍ഥികള്‍ ഓണം ആഘോഷിച്ചു. bytonneഓര്‍ക്കാട്ടേരി ഒലീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് അമ്പലച്ചാല്‍ കോളനിയിലെത്തിയത്. കുട്ടികള്‍ക്കിടയില്‍ സാമൂഹിക അവബോധം സ്യഷ്ടിക്കുന്നതിന് വേണ്ടിയാണ് കോളജ് മാനേജ്‌മെന്റ് കോളനി സന്ദര്‍ശനം തീരുമാനിച്ചത്.
ജില്ലാപഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന്‍ മെമ്പര്‍ പി.ഇസ്മായില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങളെ തലോടേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്ന് ഇസ്മായില്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. അനഘ ബാബു ഷിബിന്‍, അസ്മിന കെ .പി, മോഹനന്‍ കെ, കെ എം ഫൈസല്‍, ആദം ബിന്‍ ഇസ്മായില്‍, നസീമ പി, റിസാന ബീവി, നവാസ് കെ കെ, ഷാനി കെ, നിഷാദ് കേരി, സുലു മോഹന്‍, സജീവ്, ബാബു, അമ്മണി, കൊങ്ങിണി, മിനി, ബീരാന്‍ കുട്ടി തുടങ്ങിയര്‍ സംസാരിച്ചു.

deepthi gas