ദേശീയപാത വികസനം: പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നു കെ.മുരളീധരന്‍ എംപി

0
255

വടകര: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലവും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് കെ.മുരളീധരന്‍ എംപി. ഇതിന് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ bytonneബന്ധപ്പെട്ടവരോട് ആവശ്യപ്പെടു മെന്നും അദ്ദേഹം പറഞ്ഞു. വടകര നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യുഡിഎഫ് ഭാരവാഹികളുമായി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. വടകര സ്റ്റേഷന്‍ വികസനം അടക്കമുള്ള കാര്യങ്ങള്‍ 18 ന് തിരുവന്തപുരത്ത് നടക്കുന്ന റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കടല്‍ ഭിത്തി നിര്‍മാണം സര്‍ക്കാരിന്റ ശ്രദ്ധയില്‍ പെടുത്തുമെന്നും മുരളിധരന്‍ അറിയിച്ചു.
യുഡിഎഫ് നേതാക്കളായ കൂടാളി അശോകന്‍, എന്‍.പി.അബ്ദുല്ലഹാജി, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരന്‍, എം.സി വടകര, പി.എം മുസ്തഫ, വി.കെ.പ്രേമന്‍ എന്നിവരാണ് മുരളീധരനെ കണ്ട് ചര്‍ച്ച നടത്തിയത്.

deepthi gas