പ്രകൃതി സൗഹൃദ ശില്‍പശാല 13,14,15 തിയ്യതികളില്‍

0
228

വടകര : മഹാത്മാ ദേശ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഹരിതാമൃതം bytonneദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രകൃതി സൗഹൃദ ശില്‍പശാല അഴിയുര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുക്കാളി റൈറ്റ് ചോയ്സ് സ്‌കൂളില്‍ 13,14,15 തിയ്യതികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗോവയിലെ പീസ്ഫുള്‍ സൊസൈറ്റിയുടെ എക്സിക്യുട്ടീവ് സെക്രട്ടറി കുമാര്‍ കലാനന്ദ് മണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പശ്ചിമഘട്ട പരിസ്ഥിതി സൗഹൃദ സമ്മേളനം നടക്കും. ഹരിതാമൃതം പുരസ്‌കാര ജേതാക്കളുടെ സംഗമവും നടക്കും.
14 ന് സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കമ്മ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡവലപ്മെന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളിലെ ജലശ്രീ sell with usക്ലബ് അംഗങ്ങള്‍ക്ക് ജൈവ വൈവിധ്യ നാട്ടറിവ് ശില്‍പശാല നടക്കും. കേരള ബയോ ഡൈവേഴ്സിറ്റി ബോര്‍ഡ് അംഗം കെ.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
15 ന് വിഷമില്ലാത്ത ഭക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ തയ്യാറാക്കിയ പഴഞ്ചൊല്ലുകളുടെ കൈപുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. വടകരയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘാടകനായ പി ബാലനെ ആദരിക്കും. സി.കെ നാണു എം.എല്‍.എ പൊന്നാടയണിയിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്, സംഘാടക സമിതി ചെയര്‍മാന്‍ പി.പി.ജയന്‍, ഹരിതാമൃതം ചെയര്‍മാന്‍ പി.പ.ദാമോദരന്‍, ജനറല്‍ കണ്‍വീനര്‍ പുറന്തോടത്ത് ഗംഗാധരന്‍, മഹാത്മാ ദേശസേവാ ട്രസ്റ്റ് ചെയര്‍മാന്‍ ടി.ശ്രീനിവാസന്‍, സെക്രട്ടറി പി.കെ.പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

deepthi gas