പാലിയേറ്റീവ് കെയറിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

0
338

 

വില്യാപ്പള്ളി: പ്രവാസി കൂട്ടം വാട്‌സാപ്പ് കൂട്ടായ്മ വില്യാപ്പള്ളിയില്‍ ആരോഗ്യ bytonneരംഗത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റി പ്രസ്ഥാനമായ അലിവ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന് അര ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി.
ശിഹാബ് താങ്കള്‍ റിലീഫ് സെല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അലിവിന്റെ നേതൃത്വത്തില്‍ സാന്ത്വന പരിചരണം, ഫിസിയോതെറാപ്പി സെന്റര്‍, മെഡിക്കല്‍ ഉപകരണം സൗജന്യമായി വീട്ടില്‍ എത്തിച്ചു കൊടുക്കല്‍, വീടുകളില്‍ ആവശ്യം കഴിഞ്ഞ മരുന്നുകള്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കല്‍, നിത്യരോഗികള്‍ക്ക് മാസാന്ത മരുന്ന്, സൗജന്യ ക്ലിനിക്കും മരുന്നും, കൗണ്‍സിലിംഗ് സെന്റര്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. ഈ sell with usപ്രവര്‍ത്തങ്ങള്‍ അറിഞ്ഞാണ് ചാരിറ്റി രംഗത്തെ നിറസാന്നിധ്യമായ പ്രവാസികൂട്ടം വാട്ട്‌സ്ആപ്പ് കൂട്ടായ്മ സഹായ ഹസ്തവുമായി എത്തിയത്.
ചടങ്ങ് ഖത്തര്‍ കെഎംസിസി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ഷബീര്‍ മേമുണ്ട ഉദ്ഘാടനം ചെയ്തു. റിലീഫ് സെല്‍ ചെയര്‍മാന്‍ പി.പി.അഷ്റഫ്. അധ്യക്ഷത വഹിച്ചു. ഹസനില്‍ നിന്ന് പൗര പ്രമുഖന്‍ ടി.കെ.കുഞ്ഞബ്ദുല്ലഹാജി ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. പ്രവാസി കൂട്ടം അഡ്മിന്‍ ഫൈസല്‍ രാമത്ത് വാട്‌സ്ആപ് കൂട്ടായ്മയെ പരിചയപ്പെടുത്തി. ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ.പി.ഫൈസല്‍, പ്രവാസി കൂട്ടം അഡ്മിന്‍ പി.കെ.സി. ഫൈസല്‍, എ.കെ.ജലീല്‍, അബ്ബാസ് മലയില്‍, റിയാസ് ജൈസാം, പി.പി.നസീര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഇ.കെ.ഫൈസല്‍ സ്വാഗതവും കെ.കെ.ഖാലിദ് നന്ദിയും പറഞ്ഞു.

deepthi gas