എല്ലാറ്റിനും മീതെ മനുഷ്യത്വം പ്രതിഷ്ഠിക്കപ്പെടണം: ഡോ.വി.രാമചന്ദ്രന്‍ എംഎല്‍എ

0
195

 

മാഹി: ജാതി-മത ചിന്തകള്‍ക്കതീതമായി ഏകോദര സഹോദരങ്ങളെപ്പോലെ bytonneകഴിയാനുള്ള സന്ദേശമാണ് വര്‍ത്തമാനകാലത്ത് ഓണം നമുക്ക് വിഭാവനം ചെയ്യുന്നതെന്ന് മാഹി  എംഎല്‍എ ഡോ: വി.രാമചന്ദ്രന്‍. എല്ലാറ്റിനും മീതെ മനുഷ്യത്വമാണ് പ്രതിഷ്ഠിക്കപ്പെടേണ്ടതെന്ന് എംഎല്‍എ പറഞ്ഞു.
മാഹി സി.എച്ച്.സെന്റര്‍ സംലടിപ്പിച്ച മതസൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉള്ളത് എല്ലാവരും തുല്യമായി പങ്കിടുകയെന്നതാണ് ഓണത്തിന്റെ സന്ദേശമെന്ന് ചടങ്ങില്‍ സംബന്ധിച്ച വിഖ്യാത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. പുതുകാലത്ത് കൊടുക്കാനല്ല, വാങ്ങാനാണ് പലര്‍ക്കും താല്‍പര്യം. കൊടുക്കുന്നവനേ മനസിന് sell with usസമാധാനമുണ്ടാവുകയുള്ളൂ. സമ്പത്ത് കുമിഞ്ഞ് കൂടിയവന്‍ ഉറങ്ങാന്‍ ഗുളികകളെ ആശ്രയിക്കുന്ന കാലമാണിതെന്ന് മുകുന്ദന്‍ പറഞ്ഞു.
നിര്‍ധന കുടുംബങ്ങള്‍ക്ക് മുകുന്ദന്‍ ഓണക്കിറ്റുകളും അഡ്വ.പി.വി.സൈനുദ്ദീന്‍, ഓണക്കോടിയും സമ്മാനിച്ചു.
മാഹി സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എ.വി.യൂസഫ് അധ്യക്ഷത വഹിച്ചു. കെ.കെ.അനില്‍കുമാര്‍, മുസ്തഫ ബാഖഫി, എം.എ.മുഹമ്മദ്, ജലാലുദ്ദീന്‍, അഡ്വ.ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് താഹിര്‍ സ്വാഗതവും കെ.വി.സലാം നന്ദിയും പറഞ്ഞു .

deepthi gas