ഹോംഷോപ്പിംഗില്‍ തിളങ്ങി കുടുംബശ്രീ

0
498

വടകര: വനിതാ കൂട്ടായ്മയില്‍ കരുത്തു തെളിയിച്ച കുടുംബശ്രീ പ്രസ്ഥാനം തുടക്കമിട്ട ഹോം ഷോപ്പ് പദ്ധതി പത്താം വര്‍ഷത്തില്‍ തലയെടുപ്പോടെ തിളങ്ങി നില്‍ക്കുന്നു. വീടുകള്‍ തോറും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്ന ഈ പദ്ധതി വനിതകളുടെ അഭിമാനമായി bytonneമാറിയിരിക്കുകയാണ്. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ഹോംഷോപ്പ് ജില്ല എന്ന പദവി കോഴിക്കോടിനു കൈവന്നു.
തദേശഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വാര്‍ഡ് തലത്തില്‍ മിടുക്കികളായ സഹോദരിമാര്‍ വിവിധ ഉല്‍പന്നങ്ങളടങ്ങിയ ബാഗുമായി സ്‌കൂട്ടറിലെത്തി വീടുകള്‍ തോറും വിണനം നടത്തുന്നത് കാണാം. ഇവരെ സംബന്ധിച്ചിടത്തോളം ഇത് നല്ല വരുമാനം ലഭിക്കുന്ന സുരക്ഷിത ജോലിയാണ്. ഇതോടൊപ്പം സാധനങ്ങള്‍ വാങ്ങുന്ന വീട്ടുകാര്‍ക്ക് മേന്മയേറിയ ഉല്‍പന്നങ്ങള്‍ ലഭിക്കുന്നുവെന്ന ഗുണവുമുണ്ട്. ഇങ്ങനെ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നവര്‍ കുടുംബശ്രീ ഹോംഷോപ്പ് ഓണര്‍ എന്നാണ് അറിയപ്പെടുന്നത്.
2010 ജൂലൈ 29ന് കൊയിലാണ്ടിയിലാണ് ഹോംഷോപ്പ് പദ്ധതിയുടെ തുടക്കം. നാല് ഉല്‍പാദന യൂനിറ്റുകളും ഒമ്പത്
ഉല്‍പന്നങ്ങളും 25 ഹോംഷോപ്പ് ഓണര്‍മാരുമായി ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ജൈത്രയാത്ര പത്താം വര്‍ഷത്തിലെത്തുമ്പോള്‍ 1500 ഓളം കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന ബൃഹത് സംരംഭമായി വളര്‍ന്നു കഴിഞ്ഞു. ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 42 കുടുംബശ്രീ ഉല്‍പാദന യൂനിറ്റുകളും അവയോരോന്നും ഉല്‍പാദിപ്പിക്കുന്ന എണ്‍പതിനടുത്ത് വ്യത്യസ്ത ഉല്‍പ്പന്നങ്ങളും വിപണന രംഗത്തുണ്ട്.
കുടുംബശ്രീ സംഘടനാസംവിധാനങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ sell with usവഴിയാണ് ഹോംഷോപ്പ് ഓണര്‍മാരെ തെരഞ്ഞെടുക്കുന്നത്. ഒരാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ഓരോ വാര്‍ഡുകളിലും ഇവരെ നിയമിക്കുന്നു. ജില്ലയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തില്‍പരം ഹോംഷോപ്പ് ഓണര്‍മാര്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുമായി നിത്യേന വീടുകളിലെത്തുന്നു.
‘നല്ലത് വാങ്ങുക, നന്മ ചെയ്യുക’ എന്ന സന്ദേശവുമായാണ് കുടുംബശ്രീ വനിതകള്‍ വീടുകള്‍ കയറുന്നത്. ദിവസവും നിശ്ചിത വീടുകളിലെത്തി ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നു. ഒരിടത്ത് ചെ്ന്നാല്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിഞ്ഞാലാണ് അടുത്ത വരവ്. മായം കലര്‍ന്ന ഉല്‍പന്നങ്ങളെ ബഹിഷ്‌കരിച്ച്, കുടുംബശ്രീ വനിതകള്‍ നിര്‍മിക്കുന്ന തദ്ദേശീയ ഉല്‍പന്നങ്ങളുടെ ഉപഭോഗം ശീലമാക്കുന്നതിലേക്ക് നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നതായി ഹോംഷോപ്പ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന പ്രസാദ് കൈതക്കല്‍ പറഞ്ഞു.
വീടുകള്‍ കയറി വിപണനം നടത്തുന്ന ഷോപ്പ് ഓണര്‍മാര്‍ക്ക് വേണ്ടി നിരവധി ക്ഷേമപദ്ധതികളും സാമൂഹ്യസുരക്ഷാ പദ്ധതികളുമുണ്ട്. പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ചികിത്സാ ചെലവിലേക്കു 500 രൂപ മുതല്‍ 5000 രൂപ വരെ സഹായമായി ലഭിക്കുന്ന പദ്ധതിയാണ് ‘സ്നേഹനിധി’ ചികിത്സാസഹായ പദ്ധതി. ‘ശ്രീനിധി’ സമ്പാദ്യ പദ്ധതിയും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്‌കീമും ഹോംഷോപ്പ് പദ്ധതിയുടെ പ്രത്യേകതയാണ്. 150ഓളം പേര്‍ക്ക് കഴിഞ്ഞവര്‍ഷം പലിശരഹിത വായ്പ വഴി ഇരുചക്ര വാഹനങ്ങള്‍ നല്‍കുകയുണ്ടായി. യൂണിഫോമും യുഐഡി deepthi gasകാര്‍ഡും സംസ്ഥാന മിഷന്‍ സൗജന്യമായി നല്‍കുന്നു. മാനേജ്മെന്റ് ടീമാണ് ബാഗ് സൗജന്യമായി നല്‍കുന്നത്.
ഹോംഷോപ്പ് പദ്ധതിയെ അടുത്തറിയുന്നതിനും പഠിക്കുന്നതിനുമായി നോര്‍വേ ഓസ്ലൊ സര്‍വ്വകലാശാലയില്‍ നിന്നുള്ള പഠന സംഘം, സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ നിന്നുള്ള പഠനസംഘം, പാറ്റ്നയിലെ ഡവലപ്മെന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍, മധ്യപ്രദേശ് ഭാരത് ഗ്യാന്‍ വിജ്ഞാന്‍ സമിതി പ്രവര്‍ത്തകര്‍, പുനെ പഠനസംഘം, ഗുഡല്ലുര്‍ ജസ്റ്റ് ചെയ്ഞ്ച് പ്രവര്‍ത്തകര്‍ ഹിമാചല്‍പ്രദേശ് പഠനസംഘം തുടങ്ങി ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമടക്കം നിരവധി പഠനസംഘങ്ങള്‍ ഇതിനകം തന്നെ ജില്ലയില്‍ എത്തിയിട്ടുണ്ട്. അഞ്ചു പേര്‍ ഉള്‍പ്പെട്ട ഒരു മാനേജ്മെന്റ് ടീം വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളെ സവിശേഷമായി ഏകോപിപ്പിച്ച് നേതൃത്വം നല്‍കുന്നു എന്നുള്ളതാണ് ഹോംഷോപ്പ് പദ്ധതിയുടെ പ്രത്യേകത. പ്രസാദ് കൈതക്കല്‍ സെക്രട്ടറിയായും ഷീബ.സി പ്രസിഡന്റായും പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റ് ടീമില്‍ ഇന്ദിരാ.കെ, കാദര്‍ വെള്ളിയൂര്‍, സതീശന്‍.കെ തുടങ്ങിയവരും അംഗങ്ങളാണ്.