കാര്‍ത്തികപ്പള്ളിയിലെ പെണ്‍കരുത്ത് നന്മയുടെ വെളിച്ചം പകരുന്നു

0
689

ഓര്‍ക്കാട്ടേരി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി കാര്‍ത്തികപ്പള്ളിയിലെ പെണ്‍കൂട്ടായ്മ നന്മയുടെ വെളിച്ചം പകരുന്നു. ടാസ്‌ക് എന്ന വാട്ട്‌സ് ആപ്പ് കൂട്ടായ്മ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു. പ്രളയക്കെടുതിയില്‍പെട്ടവര്‍ക്ക് ഇപ്പോഴും ആശ്വാസം bytonneപകരുകയാണ് ഈ വനിതാ സംഘം.
പ്രളയകാലത്ത് വയനാട്ടിലെ ആദിവാസി കോളനികളില്‍ അരിയും മറ്റു സാധനങ്ങളും ഇവര്‍ എത്തിച്ചുനല്‍കി. കാര്‍ത്തികപ്പള്ളി പ്രദേശത്തെ വീടുകളില്‍ നിന്നാണ് റേഷന്‍ അരി ശേഖരിച്ച് ഇതിനു വഴി കണ്ടെത്തിയത്. കോളനികളിലെ അവസ്ഥ നേരില്‍ കണ്ട് മനസിലാക്കിയ സംഘം വീണ്ടുമെത്തി. തുണിത്തരങ്ങള്‍, പായകള്‍, കുട്ടികള്‍ക്ക് ബാഗ്, നോട്ട്ബുക്ക് എന്നിവയാണ് ഇവര്‍ രണ്ടാം വരവില്‍ കൈമാറിയത്.
വേളത്ത് പ്രളയത്തിനിടയില്‍ വെള്ളത്തില്‍ വീണു മരിച്ച അനീഷിന്റെ കുടുംബത്തിന് താങ്ങും തണലുമേകുന്നതിനു വീടുവീടാന്തരം കയറിയിറങ്ങുകയാണ് ഈ പെണ്‍കൂട്ടായ്മ. വൃക്ക രോഗികളായ നിരവധി പേര്‍ക്ക് ഇവര്‍ സഹായം നല്‍കിയിട്ടുണ്ട്. വിജിന പ്രസിഡന്റും രന്‍സി സെക്രട്ടറിയും സജിന ഖജാന്‍ജിയുമായ കൂട്ടായ്മക്ക് ഈ പ്രദേശത്തെ ചെറുപ്പക്കാരുടെ അകമഴിഞ്ഞ പ്രോത്സാഹനമുണ്ട്. പുതുതലമുറയെ കൂടെ കൂട്ടാന്‍ ഈ കൂട്ടായ്മ ശ്രമം നടത്തിവരുന്നു.

deepthi gas