ആദിവാസി കോളനിയില്‍ ആഹ്ലാദത്തിന്റെ ഓണം

0
356

തൊട്ടില്‍പാലം: ആദിവാസി കോളനിയില്‍ ഇത് ആഹ്ലാദത്തിന്റെ ഓണം. കാവിലുംപാറ പഞ്ചായത്തിലെ ഓടന്‍ കാട്ടുമ്മല്‍ കോളനി നിവാസികള്‍ക്കാണ് തൊട്ടില്‍പാലം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ഓണക്കോടികള്‍ വിതരണം ചെയ്തത്. കോഴിക്കോട് സ്വദേശിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കുഞ്ഞിമൂസ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എസ്‌ഐ രാധാകൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ.ബാബു, വിനില ദിനേശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ദിലീപ് കുമാര്‍, സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

bytonne