പശുക്കടവ് കടന്ത്രപുഴയില്‍ രണ്ടു കയാക്കിംഗ് താരങ്ങള്‍ മുങ്ങി മരിച്ചു; മൂന്നു പേരെ രക്ഷപ്പെടുത്തി

0
2245
കയാക്കിംഗിനിടയിലുണ്ടായ അപകടത്തില്‍ രക്ഷപ്പെട്ടവര്‍

നാദാപുരം: പശുക്കടവ് കടന്ത്രപുഴയില്‍ കയാക്കിംഗ് പരിശീലനത്തില്‍ ഏര്‍പെട്ട രണ്ടു bytonneപേര്‍ മുങ്ങി മരിച്ചു. ബംഗ്ലൂരുവിലെ നവീന്‍ ഷെട്ടി, ആലപ്പുഴയിലെ എല്‍ബിന്‍ നൈനാന്‍ എന്നിവരാണ് മരിച്ചത്. ബംഗ്ലൂരില്‍ നിന്ന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. ആലപ്പുഴ സ്വദേശിയായ എല്‍ബിന്‍ ബംഗ്ലൂരിലാണ് താമസം.
അഞ്ചു പേരടങ്ങുന്ന സംഘമാണ് കടന്ത്ര ഭാഗത്ത് പുഴയില്‍ മുങ്ങി പോയത്. ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. പുഴയില്‍ പെട്ടെന്ന് ശക്തമായ കുത്തൊഴുക്ക് അനുഭവപ്പെടുകയായിരുന്നുവെന്നു പറയുന്നു. ബാബുപ്രീത് ഡല്‍ഹി, അമിത് ഥപ്പ ഉത്തരാഖണ്ഡ്, മണി സന്തോഷ് ബംഗ്ലൂര്‍ എന്നിവരാണ് രക്ഷപ്പെട്ടത്. തൊട്ടില്‍പാലം പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി. മൃതദേഹങ്ങള്‍ കുറ്റ്യാടി ഗവ: ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

deepthi gas