പി.പി.ദിനേശനെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചു

0
183

bytonneകുറ്റ്യാടി: ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിലെ കോണ്‍ഗ്രസ് നേതാവിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എടുത്ത അച്ചടക്ക നടപടി ഡി.സി.സി.പ്രസിഡണ്ട് ടി.സിദ്ദീഖ് അവസാനിപ്പിച്ചു. കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹിയും മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ പി.പി.ദിനേശനെതിരെയായിരുന്നു ഭാരവാഹിത്തങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി കൊണ്ടുള്ള നടപടി എടുത്തിരുന്നത്.
അര്‍ബന്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കിയതിനാണ് ദിനേശനെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടത്. ഇൗ നടപടിയില്‍ പരക്കെ അതൃപ്തി ഉയര്‍ന്നിരുന്നു. തീരുമാനം പിന്‍വലിച്ച് ഡിസിസി പ്രസിഡന്റ് കൈക്കൊണ്ട നടപടി ഏറെ സ്വാഗതം ചെയ്യപ്പെട്ടു.

deepthi gas