സ്‌കൂട്ടറില്‍ കടത്തിയ 10 ലിറ്റര്‍ ചാരായവുമായി രണ്ടു പേര്‍ പിടിയില്‍

0
701

വടകര: മന്തരത്തൂരില്‍ നടത്തിയ വാഹന പരിശോധനയില്‍ 10 ലിറ്റര്‍ ചാരായവുമായി രണ്ടു പേര്‍ പിടിയില്‍. മന്തത്തൂര്‍ അമ്പിടാട്ടില്‍ ഗിരീഷ് (43), കൂമുള്ളാം കണ്ടി സതീശന്‍ (43) എന്നിവരെ പിടികൂടി. ഇവര്‍ സഞ്ചരിച്ച കെഎല്‍ 18 വി 2785 നമ്പര്‍ സ്‌കൂട്ടര്‍ കസ്റ്റഡിയില്‍ എടുത്തു
ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി വടകര എക്‌സൈസ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂലും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.bytonne