കരിങ്ങാട് മലയില്‍ എക്‌സൈസ് റെയ്ഡ്; 920 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

0
960

 

നാദാപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നാദാപുരം എക്‌സൈസ് സംഘം കരിങ്ങാട് നടത്തിയ റെയ്ഡില്‍ ചാരായ നിര്‍മാണത്തിനായി സൂക്ഷിച്ച 920 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.
കരിങ്ങാട് കൂവക്കൊല്ലി മലയില്‍ ആളില്ലാത്ത നിലയില്‍ തോടിന് സമീപം നിരവധി ബാരലുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.
പ്രതിയെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.പി.ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.വിനോദന്‍, അനൂപ് മയങ്ങിയില്‍, രാഹുല്‍ ആക്കിലേരി, ബി.ബബിത, ഡ്രൈവര്‍ പുഷ്പരാജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

bytonne