അഴിയൂരില്‍ കിടപ്പു രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

0
253

അഴിയൂര്‍: പഞ്ചായത്തില്‍ കിടപ്പിലായ രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പാലിയേറ്റീവ് പരിചരണം ലഭിക്കുന്ന 66 പേര്‍ക്കാണ് മോഡേണ്‍ ഹോം bytonneസ്റ്റുഡിയോവിന്റെ സഹായത്തോടെ ഓണക്കിറ്റ് നല്‍കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. രോഗികളുടെ വീടുകളില്‍ ഓണക്കിറ്റ് എത്തിച്ച് കൊടുക്കുകയാണ് ചെയ്തത്. പഞ്ചായത്തില്‍ ആഴ്ചയില്‍ നാലുതവണ അഴിയൂര്‍ പിഎച്ച്‌സിയുടെ നേതൃത്വത്തില്‍ 126 പേര്‍ക്കു പാലിയേറ്റിവ് പരിചരണം നല്‍കിവരുന്നുണ്ട്.
പരിപാടിയില്‍ മോഡേണ്‍ ഹോം സ്റ്റുഡിയോ മാനേജിംഗ് പാര്‍ട്ട്ണര്‍ പ്രമോദന്‍ ചിറയില്‍, മാനേജര്‍ എം.പി.രവീന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുല്‍ ഹമീദ്, പാലിയേറ്റിവ് നേഴ്‌സ് സി.കെ.ജഹ്‌റ, ആശവര്‍ക്കര്‍മാരായ രോഹിണി, ഒ.ടി.ബിന്ദു എന്നിവര്‍ സംബന്ധിച്ചു. കഴിഞ്ഞ ഓണക്കാലത്തും പാലിയേറ്റിവ് രോഗികള്‍ക്ക് മോഡേണ്‍ ഹോം സ്റ്റുഡിയോവിന്റെ വക ഓണക്കിറ്റ് നല്‍കിയിരുന്നു.

deepthi gas