മേമുണ്ട സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദേശീയ സ്‌കോളര്‍ഷിപ്പ്

0
145

വടകര: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍സിഇആര്‍ടി ഇന്ത്യയിലെ മികച്ച പത്താം bytonneക്ലാസ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്ന എന്‍ടിഎസ്ഇ (നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാം) സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളിലെ രണ്ട് പേര്‍ക്ക് വിജയം.
പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥികളായ ചാരുദത്ത് ജെ.ജെ, ഭരത് ശ്രീജിത്ത് എന്നിവരാണ് മേമുണ്ടയുടെ അഭിമാനമായത്. രണ്ട് ഘട്ട പരീക്ഷയുടെ ആദ്യ ഘട്ടത്തില്‍ സംസ്ഥാന തലത്തിലും ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യാതലത്തിലുമാണ് പരീക്ഷ.
സ്‌കോളര്‍ഷിപ്പ് ലഭിച്ചു കഴിഞ്ഞാല്‍ പ്ലസ് വണ്‍, ടൂ പഠനകാലത്ത് മാസം തോറും 1250 രൂപയും, ഡിഗ്രി മുതല്‍ പിജി പഠനം വരെ മാസം തോറും 2000 രൂപയും ലഭിക്കും. കൂടാതെ പിഎച്ച്ഡി ഗവേഷണ പഠനത്തിനും സാമ്പത്തിക സഹായം ലഭിക്കും. മെന്റല്‍ എബിലിറ്റി, ഇംഗ്ലീഷ്/ഹിന്ദി, സോഷ്യല്‍, സയന്‍സ്, കണക്ക് എന്നീ വിഷയങ്ങളിലാണ് എന്‍ടിഎസ്ഇ പരീക്ഷ നടക്കുന്നത്.
മേപ്പയില്‍ പഷ്‌ണോം കണ്ടിയില്‍ പി.കെ ജിതേഷിന്റെയും (അധ്യാപകന്‍ – മേമുണ്ട sell with usഎച്ച്എസ്എസ്), ജിഷ കെ.കെ.യുടെയും (അധ്യാപിക – മേപ്പയില്‍ ഈസ്റ്റ് എസ് ബി) മകനാണ് ജെ.ജെ ചാരുദത്ത്. മണിയൂര്‍ സ്വദേശിയായ എസ് ശ്രീജിത്തിന്റെയും (അസിസ്റ്റന്റ് പ്രൊഫസര്‍ – ഗവ: എന്‍ജിനീയറിംങ്ങ് കോളജ്, കോഴിക്കോട്) പ്രീതി എന്‍.എമ്മിന്റെയും മകനാണ് ഭരത് ശ്രീജിത്ത്.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ സംസ്ഥാന വിജയികളായിട്ടുള്ളവരാണ് ഇരുവരും. സംസ്ഥാന ശാസ്ത്രമേളയിലെ സയന്‍സ് ക്വിസ്, സയന്‍സ് സെമിനാര്‍, ടാലന്റ് സെര്‍ച്ച് എക്‌സാം എന്നിവയില്‍ സംസ്ഥാനതല വിജയിയാണ് ഭരത് ശ്രീജിത്ത്. ഗായകന്‍ കൂടിയായ ഭരത് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലും തിളങ്ങി. ഇംഗ്ലീഷ് പ്രസംഗ മത്സര വിജയിയാണ് ഭരത്.
സംസ്ഥാന ഗണിത ശാസ്ത്ര മേളയില്‍ വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ചാരുദത്ത്, ദക്ഷിണേന്ത്യന്‍ ഗണിത ശാസ്ത്ര മേളയില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. മേമുണ്ടയില്‍ അവസാനമായി ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചത് 2009 വര്‍ഷത്തിലാണ്.

deepthi gas