എല്ലാവിധ ഹിംസക്കെതിരെയും ഉറച്ച പോരാട്ടം അനിവാര്യം : ജില്‍ കാര്‍ ഹാരിസ്

0
230

 

വടകര: കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ പ്രകൃതിയോടുള്ള ക്രൂരതയാണ് bytonneമുഖ്യവിഷയമെങ്കിലും വര്‍ഗീയതയും രാഷ്ട്രീയ കൊലപാതകങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങളും അടക്കം എല്ലാവിധ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും സന്ധിയില്ലാ പോരാട്ടം ഉയര്‍ന്നുവരണമെന്ന് ജയ് ജഗത് – 2020 അന്താരാഷ്ട്ര കോര്‍ഡിനേറ്റര്‍ ജില്‍ കാര്‍ ഹാരിസ് (കാനഡ) പറഞ്ഞു.
സബര്‍മതി ഫൗണ്ടേഷന്‍ വടകരയില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ മറുപടി പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. മഹാത്മ ഗാന്ധിയുടെയും കസ്തൂര്‍ബയുടെയും നൂറ്റി അന്‍പതാമത് ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായി 2019 ഒക്ടോബര്‍ രണ്ടിന് ന്യൂഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച് പതിനാലു രാജ്യങ്ങള്‍ കടന്ന് പദയാത്രയായി 2020 ഒക്ടോബറില്‍ ജനീവയില്‍ സമാപിക്കുന്ന ജയ് ജഗത് 2020 പരിപാടിയില്‍ വടകരയില്‍ നിന്ന് കഴിയാവുന്നവരെല്ലാം പങ്കെടുക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.
ചടങ്ങ് സി.കെ.നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയോട് എന്നും sell with usആരാധന വെച്ചു പുലര്‍ത്തിയവരാണ് കടത്തനാട്ടുകാരെന്നും ഗാന്ധിജിയുടെ വടകര സന്ദര്‍ശന വേളയില്‍ സ്വന്തം ആഭരണങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിജിയുടെ കൈകളിലേക്ക് ഊരി സമര്‍പ്പിച്ച മഹനീയ പാരമ്പര്യമാണ് വടകരയുടേതെന്നും സി.കെ.നാണു പറഞ്ഞു.
ചടങ്ങില്‍ സബര്‍മതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആസിഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ഭോപ്പാല്‍ അഡീഷണല്‍ ഡിജിപി അനുരാധ ശങ്കര്‍ സിംങ്ങ് പ്രഭാഷണം നടത്തി. അനീഷ് തില്ലങ്കേരി, അംജദ് പി.കെ, യതീഷ് മേത്ത, പുറന്തോടത്ത് സുകുമാരന്‍, അഡ്വ. യു.പി. ബാലകൃഷ്ണന്‍, പി.കെ.വൃന്ദ, ഷംസുദ്ദീന്‍ മുഹമ്മദ്, സവാദ് വടകര, സതീശന്‍ കുരിയാടി, സുബിന്‍ മടപ്പള്ളി, രജുലാല്‍ മാഹി, അംജദ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.

deepthi gas