എല്‍ഇഡി റിപ്പയറിംഗ് പരിശീലിച്ച് അധ്യാപകര്‍

0
294

വടകര: ഹൈസ്‌കൂള്‍ ഊര്‍ജതന്ത്രം അധ്യാപകര്‍ക്കായി എല്‍ഇഡി റിപ്പയര്‍ പരിശീലനം സംഘടിപ്പിച്ചു. വടകര ഡയറ്റില്‍ നടന്ന പരിശീലനത്തില്‍
bytonne60 ഓളം ഫിസിക്‌സ് അധ്യാപകര്‍ പങ്കെടുത്തു. പുതിയ സിലബസില്‍ പത്താം ക്ലാസിലെ ഊര്‍ജതന്ത്രത്തില്‍ എല്‍ഇഡി ബള്‍ബ് നിര്‍മാണവും തകരാറ് പരിഹരിക്കലും പഠിക്കാന്‍ ഉണ്ട്. ഇതിന് അധ്യാപകരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് വടകര ഡയറ്റ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം കെഎസ്ഇബിയിലെ എന്‍ജിനീയര്‍ പി.സാബിര്‍ ശില്പശാല നയിച്ചു. പരിശീലനം അധ്യാപകര്‍ക്ക് ഏറെ ഉപകാരപ്രദമായെന്നു പങ്കെടുത്തവര്‍ പറഞ്ഞു.
ഡയറ്റ് പ്രിന്‍സിപ്പള്‍ കെ.വി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഡിഇഒ പി.പി.സനകന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ യു.കെ.അബ്ദുള്‍നാസര്‍ ആശംസകള്‍ നേര്‍ന്നു. ഡയറ്റ് അധ്യാപിക ഡി.ദിവ്യ സ്വാഗതവും ഫിസിക്‌സ്് എസ്ആര്‍ജി എം.പ്രശാന്ത് നന്ദിയും പറഞ്ഞു.

deepthi gas