കേന്ദ്രം ജനാധിപത്യാവകാശങ്ങള്‍ കവരുന്നു: സി.കെ.നാണു എംഎല്‍എ

0
96

വടകര: കശ്മീര്‍ വിഷയം, വിവരാവകാശ നിയമം, യുഎപിഎ ഭേദഗതി തുടങ്ങിയ വിഷയങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാര്‍ ഭൂരിപക്ഷത്തിന്റെ പേരില്‍ bytonneപൗരന്റെ ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു എംഎല്‍എ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനതാദള്‍ എസ് ദേശീയസമിതി അംഗമായിരുന്ന അഡ്വ.ടി.നിസാര്‍ അഹമ്മദിന്റെ ഒന്നാം ചരമവാര്‍ഷികാചരണ പരിപാടി വടകരയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനതാദള്‍ എസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് കെ.ലോഹ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ കാഞ്ഞിക്കാവ് കുഞ്ഞിക്കൃഷ്ണന്‍, എടയത്ത് ശ്രീധരന്‍, കെ.എന്‍.അനില്‍കുമാര്‍, പി.പി.മുകുന്ദന്‍, അസിസ് മണലോടി, പി.ടി. ആസാദ് എന്നിവര്‍ പ്രസംഗിച്ചു.

deepthi gas