ഓണാഘോഷം വെട്ടിച്ചുരുക്കി; ദുരിതാശ്വാസ നിധിയിലേക്ക് മേമുണ്ട സ്‌കൂളില്‍ നിന്ന് അഞ്ച് ലക്ഷം

0
327

വടകര: ഓണസദ്യയും പൂക്കള മത്സരവും മാറ്റിവച്ച് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും bytonneജീവനക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് അഞ്ചു ലക്ഷം രൂപ. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഓണാഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കിയത്. ഓണസദ്യയും പൂക്കള മത്സരവും ഒഴിവാക്കി വിദ്യാര്‍ഥികള്‍ ഇതിനായി നീക്കിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.
സെപ്റ്റംബര്‍ രണ്ടിന് സ്‌കൂളുകളിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പണക്കുടുക്ക വയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതിലൂടെ മേമുണ്ടയിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒത്തുചേര്‍ന്ന് മൂന്ന് ലക്ഷത്തി അമ്പത്താറായിരം (3,56,000) രൂപയാണ് sell with ussസ്വരൂപിച്ചത്. അധ്യാപകരും ജീവനക്കാരും തങ്ങളുടെ ഒരു ദിവസത്തെ വേതനവും ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ചു. ഇതെല്ലാം ചേര്‍ന്ന് അഞ്ചു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മേമുണ്ട സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.കെ. കൃഷ്ണദാസ് ഓണാഘോഷ പരിപാടിയില്‍ പ്രഖ്യാപിച്ചു. പൂക്കള മത്സരം മാറ്റിവച്ച് നാടന്‍ പൂക്കള്‍ കൊണ്ട് സ്‌കൂളില്‍ ഒരൊറ്റ സ്‌നേഹ പൂക്കളം ഒരുക്കി. ഓണസദ്യ ഒഴിവാക്കി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂളിന്റെ വകയായി പായസം നല്‍കി. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വിവിധ കലാപരിപാടികളും ഗാനമേളയും അവതരിപ്പിച്ചു.
ഇക്കഴിഞ്ഞ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ വിദ്യാലയമാണ് മേമുണ്ട. സ്‌കൂള്‍ അധ്യാപിക ജിഷയും കുട്ടിപ്പോലീസ് deepthi gasപരിശീലകന്‍ സുനിലും ആജീവനാന്തം തങ്ങളുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും 1000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്തു. മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് നാരായണനും ഈ മാതൃക സ്വീകരിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പ്രഭാകരന്‍ തന്റെ സമ്പാദ്യത്തില്‍ നിന്ന് 15 സെന്റ് സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. നിരവധി വിദ്യാര്‍ഥികള്‍ തങ്ങളുടെ സമ്പാദ്യമായ പണക്കുടുക്കയും എല്‍എസ്എസ്, യുഎസ്എസ് തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
കഴിഞ്ഞ വര്‍ഷത്തെ പ്രളയ കാലത്ത് അഞ്ചു ലക്ഷം രൂപയാണ് വിദ്യാര്‍ഥികള്‍ മാത്രമായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 140 ഓളം അധ്യാപകരും ജീവനക്കാരും ഒരു മാസത്തെ സാലറി ചാലഞ്ചിലും പങ്കെടുത്തു.