ഹിസ്റ്ററി പൂര്‍വവിദ്യാര്‍ഥികളുടെ സ്മൃതിലയം

0
191

വടകര: മേഴ്സി കോളജിലെ 1991 ഹിസ്റ്ററി ബിരുദ ബാച്ച് വിദ്യാര്‍ഥികളുടെ സംഗമം ‘സ്മൃതിലയം’ സര്‍ഗാലയയില്‍ നടത്തി. അന്നത്തെ സീനിയര്‍ അധ്യാപിക കല്ലാട്ട് രാധ ഉദ്ഘാടനം ചെയ്തു. പരിപാടി ഗൃഹാതുര സ്മരണ ഉണര്‍ത്തുന്നതായി. 38 പേര്‍ ചടങ്ങിനെത്തി. വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദീപ് പതേരി, അധ്യാപകരായ ബാലകൃഷ്ണന്‍, കുമാരന്‍, ശശി, ഐ.വി. ബാബു എന്നിവര്‍ സംസാരിച്ചു. വിനോദ് മേമുണ്ട സ്വാഗതം പറഞ്ഞു.

bytonne