മടപ്പള്ളി കോളജിലും ഇടിമുറിയുണ്ടെന്ന് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന്‍

0
1662

 

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ മാത്രമല്ല കേരളത്തിലെ മറ്റു കോളജുകളിലും ഇടമുറികളുണ്ടെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്. ജസ്റ്റിസ് bytonneപി.കെ.ഷംസുദ്ദീന്‍ അധ്യക്ഷനായ സ്വതന്ത്ര കമ്മീഷനാണു റിപ്പോര്‍ട്ട് നല്‍കിയത്. ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, മടപ്പള്ളി കോളജ് എന്നിവയാണു നിലവില്‍ ഇടിമുറികള്‍ പ്രവര്‍ത്തിക്കുന്ന കലാലയങ്ങളായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അസംഘടിതരായ വിദ്യാര്‍ഥികളുടെ പരാതികള്‍ക്കു വില നല്‍കുന്നില്ലെന്നും ഉന്നത രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയോടെയാണു കലാലയങ്ങള്‍ കലാപ സ്ഥലങ്ങളാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യാശ്രമം നടത്തിയതിനു പിന്നാലെയാണു കമ്മീഷന്‍ രൂപീകരിച്ചത്.
കമ്മീഷന്‍ സംസ്ഥാനത്തെ വിവിധ ക്യാംപസുകളിലും പുറത്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് sell with ussതയ്യാറാക്കിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു സംഘടനകള്‍ എന്നിവയില്‍ നിന്നടക്കം കമ്മീഷന്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
റാഗിംങ് വിരുദ്ധ നിയമം ഉള്‍പ്പടെയുള്ളവ ഉപയോഗിച്ചുകൊണ്ട് അക്രമങ്ങള്‍ തടയാമെങ്കിലും പലപ്പോഴും കോളേജ് പ്രിന്‍സിപ്പല്‍മാരും അധ്യാപകരും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒപ്പം നില്‍ക്കുന്ന നിലപാടാണുള്ളത്. ഇത് കര്‍ശനമായി തടയണമെന്നുള്ള നിര്‍ദ്ദേശം കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
കേരളത്തിലെ ക്യാംപസുകളില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിന് ഗുരുതരമായ സ്വഭാവം തന്നെ കൈവന്നുവെന്നും deepthi gasകമ്മീഷന്‍ കണ്ടെത്തി. മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഇത്തരം അക്രമങ്ങള്‍ തടയാനുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു.
ക്യാംപസിലെ രാഷ്ട്രീയം അതിരുകടക്കുന്ന രീതിയിലേക്ക് മാറുന്നുവെന്നാണ് പ്രധാനമായും കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. എസ്എഫ്‌ഐ കുത്തകയാക്കിവെച്ചിരിക്കുന്ന പല കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ട്. കക്ഷി രാഷ്ട്രീയം മാത്രമായി അധ്യാപക സംഘടനകള്‍ അധപതിച്ചെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ജുഡീഷ്യല്‍ നിയമ പരിപാലന സമിതി രൂപീകരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.