പി.എ.നൗഷാദ് എന്ന ലോകോത്തര അധ്യാപകന് സംസ്ഥാന അവാര്‍ഡ്

0
646

നാദാപുരം: തൊണ്ണൂറ്റിയേഴ് രാജ്യങ്ങളിലായി വിദ്യാര്‍ഥികളുള്ള പി.എ.നൗഷാദ് എന്ന അധ്യാപകനു കേരള സംസ്ഥാന അധ്യാപക അവാര്‍ഡ്. അധ്യാപക ദിനമായ സപ്തംബര്‍ bytonneഅഞ്ചിനു മികച്ച അധ്യാപകനുള്ള അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കും. നേട്ടങ്ങളുടെയും അംഗീകാരങ്ങളുടെയും നെറുകയിലാണ് പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഈ സോഷ്യല്‍ സയന്‍സ് അധ്യാപകന്‍.
വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായാണ് നൗഷാദ് അറിയപ്പെടുന്നത്. ലൈബ്രറി, ക്വിസ് മല്‍സരങ്ങള്‍, പരിസ്ഥിതി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്‌പോര്‍ട്‌സ്, ഇംഗ്ലീഷ് കലാമല്‍സരങ്ങള്‍ തുടങ്ങിയവയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ആസാം, മഹാരാഷ്ട്ര എന്നി വിടങ്ങളില്‍ നടത്തപ്പെട്ട കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള സിസിആര്‍ടി പരിപാടികളില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഹൈദരാബാദിലെ ഇഫ്‌ലു യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലിഷ് ലാംഗ്വേജ് സര്‍ട്ടിഫിക്കറ്റും ബാംഗ്ലൂരിലെ റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷില്‍നിന്ന് ഇംഗ്ലിഷ് ഭാഷാ അധ്യാപനത്തിലുള്ള സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.
ടിവി ചാനലുകള്‍, യൂടൂബ് ചാനല്‍ എന്നിവയിലൂടെ ഇംഗ്ലിഷ് ഭാഷ, സാഹിത്യം, sell with ussസ്‌പോര്‍ട്‌സ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളെടുത്തുവരുന്ന നൗഷാദിനു സ്റ്റാന്‍ഫഡ്, ഹാര്‍വാഡ്, കേംബ്രിഡ്ജ് തുടങ്ങിയ യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളും ഗവേഷകരുമുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ശിഷ്യഗണങ്ങളാണുള്ളത്. 2016ല്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന ലോകമാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100, 200 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ നൗഷാദ് ഇന്ത്യയെ പ്രതിനിധീകരിക്കുകയും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തിരുന്നു. നിരവധി ഇംഗ്ലിഷ് കവിതാ സമാഹാരങ്ങളുടെ കര്‍ത്താവു കൂടിയായ നൗഷാദിന് ഇംഗ്ലീഷ് എഴുത്തിനുള്ള ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ കലോല്‍സവ വേദികളില്‍ ഇദ്ദേഹത്തിന്റെ കവിതകള്‍ സ്ഥിര സാന്നിധ്യമാകാറുണ്ട്. ഇവ സംസ്ഥാന തലത്തില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കുകയുണ്ടായി.
യുഎഇ ദേശീയദിനത്തില്‍ 2017ല്‍ ദുബായിയില്‍ മികച്ച അധ്യാപകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. അമേരിക്കയുടെ സാഹിത്യ സൈറ്റായ പോയം ഹണ്ടറില്‍ deepthi gasനൗഷാദിന്റെ നൂറിലധികം ഇംഗ്ലീഷ് കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അക്ബര്‍ കക്കട്ടിലിന്റെ കഥകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഇദ്ദേഹമാണ്. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ മൈക്ക് നിതാവ് രിഅനാക്കിസ് ഇദ്ദേഹത്തെ വടകരയില്‍ ആദരിച്ചിരുന്നു. പൊതുവിദ്യാലയങ്ങളിലെ മലയാളം മീഡിയം ക്ലാസുകളിലൂടെ പഠിച്ചു വളര്‍ന്ന നൗഷാദ് സ്വന്തം മക്കളെയും പൊതുവിദ്യാലയങ്ങളിലെ മലയാളം മീഡിയം ക്ലാസുകളിലൂടെയാണ് പഠിപ്പിക്കുന്നത്. നടത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹം സ്വന്തമായി വാഹനം വാങ്ങിക്കാതെ നടന്നും ബസുകളിലുമായാണ് നാട്ടില്‍ യാത്ര ചെയ്യാറുള്ളത്. വര്‍ഷങ്ങളോളം നാദാപുരത്തെ ചൂരക്കൊടി കളരി സംഘത്തോടൊപ്പം പരിശീലനം നടത്തിയിരുന്ന നൗഷാദ് ഒരു കളരി അഭ്യാസികൂടിയാണ്. മൂന്ന് മാസങ്ങള്‍ കൂടുമ്പോള്‍ രോഗികള്‍ക്കായി രക്തം ദാനം ചെയ്യുന്ന ശീലം വര്‍ഷങ്ങളായി തുടരുന്നു. പേരോട്ടെ സോഷ്യല്‍ സയന്‍സ് അധ്യാപകനായി ജോലി ചെയ്തുവരുന്ന നൗഷാദ് മൂന്ന് വര്‍ഷത്തോളം ചൈനക്കാരുടെ ഇംഗ്ലീഷ് ഗുരുനാഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ – റഹീമ. മക്കള്‍: അജ്‌സല്‍, ആഫീഫ്.