വി.ടി.കുമാരന്‍ സ്മാരക പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
154

വടകര: പ്രശസ്ത കവിയും സാഹിത്യകാരനുമായ വി.ടി.കുമാരന്‍ മാസ്റ്റരുടെ bytonneപേരില്‍ ഏര്‍പെടുത്തിയ പുരസ്‌കാരം ഇത്തവണ നാടക കൃതിക്ക് നല്‍കാന്‍ വി.ടി.കുമാരന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചു. 2015 നു ശേഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നാടക പുസ്തകത്തിനാണു പുരസ്‌കാരം. 25,000രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഒക്ടോബര്‍ 11 നു നടക്കുന്ന വി.ടി.കുമാരന്‍ ചരമ വാര്‍ഷിക ദിനാചരണചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. നാടക കൃതികളുടെ മൂന്നു കോപ്പികള്‍ ടി.രാജന്‍, സെക്രട്ടറി, വി.ടി.കുമാരന്‍ ഫൗണ്ടേഷന്‍, പി.ഒ.പുതുപ്പണം, വടകര.
എന്ന വിലാസത്തില്‍ സപ്റ്റംബര്‍ 25 നകം ലഭിച്ചിരിക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

deepthi gas