പേരാമ്പ്രയിലെ പതാക വിഷയത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്

0
1157

കോഴിക്കോട്: പേരാമ്പ്ര സില്‍വര്‍ കോളജിലെ ക്യാമ്പസ് ഇലക്ഷന്‍ പ്രചരണത്തില്‍ ഉപയോഗിച്ച എംഎസ്എഫ് പതാകയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് bytonneകീഴരിയൂര്‍.
ഈ വിഷയത്തില്‍ ആര്യോഗകരമല്ലാത്ത ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ കഴുകന്‍ കണ്ണുമായി കാത്തിരിക്കുന്നവരുടെ കെണിയില്‍ ഉത്തരവാദിത്തപ്പെട്ട സംഘടനകള്‍ വീഴരുതെന്ന് മിസ്ഹബ് അഭ്യര്‍ഥിച്ചു.
നമ്മുടെ ദേശീയ പതാക ഉപയോഗിക്കാനുള്ള നിയമം വളരെ ഗൗരവമാണെന്നിരിക്കെ ദേശീയപതാകയോട് നിറംകൊണ്ട് സാമ്യമുള്ള കൊടികള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമ നടപടിക്ക് വിധേയമാകാത്തത് സാമ്യതക്കപ്പുറം ഇത് വ്യത്യസ്തമാണ് എന്നുള്ളത് കൊണ്ടാണ്. എംഎസ്എഫ് പതാകയുടെ കൃത്യമായ അളവിലും വലിപ്പത്തിലുമല്ല വിദ്യാര്‍ത്ഥികള്‍ ഏന്തിയ പതാകയെന്നത് ശരിയാണ്. മറ്റു സംഘടനകളും അനൗദ്യോഗികമായി പ്രചാരണോപാധിയായി പതാകയുടെ ഘടന മാറ്റുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പക്ഷെ അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുന്നത് sell with ussഇത്തരമൊരു പ്രത്യേക കാലത്ത് ഭൂഷണമല്ല.
നിറം കൊണ്ടും ചിഹ്നങ്ങള്‍കൊണ്ടും പ്രതീകങ്ങള്‍ കൊണ്ടും പല പതാകകളും മറ്റു പല പതാകയുമായി സാമ്യമുള്ളത് വേറെയും നമുക്ക് കാണാം. അളവും കൃത്യതയുമൊക്കെയാണ് ഏതൊരു പതാകയുടെയും ഔദ്യോഗികതയുടെ മാനദണ്ഡങ്ങളാകുന്നതെന്നതിനാല്‍ ഈ ആരോപണം വില കുറഞ്ഞതാണ്.
പ്രവര്‍ത്തകര്‍ മുകളില്‍ പച്ചയും താഴെ വെള്ളയുമുള്ള എംഎസ്എഫ് പതാകയുടെ പ്രതീകാത്മക രൂപമാണ് വടിയില്‍ കെട്ടിയത്. അത് ചിത്രത്തില്‍ വ്യക്തമാണ്. പിന്നീട് വടി പൊട്ടിയപ്പോള്‍ ഇരു വശങ്ങളിലായി നിറങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ വയനാട്ടില്‍ ഉയര്‍ത്തിയ ലീഗ് പതാകയും സമാന ആരോപണത്തിന് വിധേയമായതിനാല്‍ ഈ അസുഖം ജനാധിപത്യ വിശ്വാസികള്‍ വേഗത്തില്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായി മിസ്ഹബ് പറഞ്ഞു.

deepthi gas