വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദനം; യുവാവ് റിമാന്റില്‍

0
1007

നാദാപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച bytonneകേസില്‍ അറസ്റ്റിലായ യുവാവ് റിമാന്റില്‍. ഇരിങ്ങണ്ണൂര്‍ മുടവന്തേരി ആറ്റുപുറത്ത് അസ്ലമി (36)നെയാണ് നാദാപുരം സിഐ കെ.പി.സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 15 ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പത് മണിയോടെ കെഎല്‍ 18 രജിസ്ട്രേഷനുള്ള ബ്രസ്സ കാറിലെത്തിയ അസ്‌ലമും മൂന്ന് പേരും ചേര്‍ന്നു ബലമായി വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മണിക്കൂറുകളോളം വിദ്യാര്‍ഥിയെ മര്‍ദിക്കുകയും അസ്‌ലമിന്റെ ബന്ധുവീട്ടില്‍ എത്തിച്ച ശേഷം ഭീഷണിപെടുത്തി പരാതിയില്ലെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ sell with ussപകര്‍ത്തിയ ശേഷം രാത്രി പന്ത്രണ്ട് മണിയോടെ കായാപ്പനച്ചിയിലെ വീട്ടില്‍ ഇറക്കി വിടുകയുമായിരുന്നു.
മര്‍ദനമേറ്റ വിവരം വിദ്യാര്‍ഥി പുറത്ത് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിയുടെ മാതാവ് വിവരം അറിഞ്ഞതോടെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി നാദാപുരം ഗവ ആശുപത്രിയില്‍ ചികിത്സ തേടി. കേസില്‍ മറ്റ് മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ടെന്നും ഇവര്‍ സഞ്ചരിച്ച വാഹനം കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.