ബലാത്സംഗക്കേസില്‍ പിടിയിലായ എസ്‌ഐ റിമാന്റില്‍

0
2020

 

പയ്യോളി: യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പ്രതിയായ എസ്‌ഐ റിമാന്റില്‍. കോഴിക്കോട് റൂറല്‍ എആര്‍ ക്യാമ്പിലെ എസ്‌ഐ ചിങ്ങപുരം അമ്മൂസില്‍ bytonneജി.എസ്.അനിലാണ് (53) കുടുങ്ങിയത്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ 2017 സെപ്റ്റംബര്‍ മുതല്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ശാരീരിക മര്‍ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
2017 ജൂണില്‍ പ്രതി അനില്‍ അഞ്ച് ദിവസം പയ്യോളി സ്റ്റേഷനില്‍ എസ്‌ഐയുടെ ചുമതല വഹിച്ചിരുന്നു. അന്ന് ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി പരാതിയുമായി റൂറല്‍ ജില്ലാ പോലീസ് ഓഫീസില്‍ എത്തിയപ്പോള്‍ കൂടുതല്‍ നടപടികള്‍ക്കായി യുവതിയെ പയ്യോളി സ്റ്റേഷനിലേക്ക് അയച്ചിരുന്നു. അന്ന് പ്രതി അനില്‍ കേസിനുവേണ്ട അഭിഭാഷകനെ ഏര്‍പ്പാടാക്കി കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത് യുവതിയുമായി ബന്ധം സ്ഥാപിച്ചു.
പിന്നീട് കേസ് അന്വേഷണത്തിന്റെ ഭാഗമെന്ന് പറഞ്ഞ് യുവതിയെ പയ്യോളിയില്‍ നിന്നു കാറില്‍ തലശേരിയിലെ ലോഡ്ജില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് പകര്‍ത്തിയ നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീട് ഇയാള്‍ sell with ussനിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതായി പറയുന്നു.
ഇതിനിടെ യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മലയോര മേഖലയിലെ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പോലീസുകാരന്റെ വീട്ടില്‍ അനില്‍ എത്തി അയാളെ ഭീഷണിപ്പെടുത്തി ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അത് ഒതുക്കാനാണെന്നും പറഞ്ഞാണ് പണം തട്ടിയത്.
കഴിഞ്ഞ ദിവസം രാവിലെ യുവതിയുടെ മൊബൈല്‍ വിളികളുടെ ലിസ്റ്റ് എടുക്കാനായി പ്രതി അനില്‍ യുവതിയെ കൂട്ടി കൊയിലാണ്ടിയില്‍ എത്തി. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ നാട്ടുകാര്‍ പോലീസിന്റെ സഹായം തേടി. deepthi gasസ്ഥലത്തെത്തിയ പിങ്ക് പോലീസിന്റെ പട്രോളിംഗ് സംഘം യുവതിയുമായി പയ്യോളി സ്റ്റേഷനില്‍ എത്തി. ഇവിടെ നിന്നു മൊഴിയെടുത്തതോടെയാണ് പ്രതി ചെയ്ത കാര്യങ്ങള്‍ പുറത്താവുന്നത്. തുടര്‍ന്ന് യുവതി പരാതി നല്‍കിയതോടെ കേസെടുക്കുകയായിരുന്നു.
നിരവധി തവണ സ്വഭാവ ദൂഷ്യ നടപടികള്‍ക്ക് വിധേയനായ ഇയാളെ കൊയിലാണ്ടി സ്റ്റേഷനില്‍ നിന്ന് നാദാപുരം കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയിരുന്നു. നാദാപുരത്ത് നിന്ന് നടപടിയുടെ ഭാഗമായി എആര്‍ ക്യാമ്പിലേക്ക് മാറ്റിയതിനു പിന്നാലെയാണ് കേസ് വരുന്നത്. .
പയ്യോളി ഇന്‍സ്‌പെക്ടര്‍ എം.ആര്‍. ബിജുവും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ടതോടെ ചിങ്ങപുരത്തെ വീടിന്റെ പിന്നിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. വടകര ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം പയ്യോളി സ്റ്റേഷനില്‍ എത്തി പ്രതിയെ ചോദ്യം ചെയ്തു. പിന്നീട് വടകര മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കൊയിലാണ്ടി സബ്ജയിലിലേക്കയച്ചു.