നവോദയ വിദ്യാലയത്തിന്റെ വികസനത്തിന് എംപിയുടെ 35 ലക്ഷം

0
714

വടകര: മണിയൂരിലെ നവോദയ വിദ്യാലയത്തിന്റെ പരിമിതികള്‍ മനസിലാക്കി bytonneകംപ്യൂട്ടര്‍ ലാബ് വികസനത്തിനും വിദ്യാര്‍ഥികളുടെ മെഡിക്കല്‍ സഹായത്തിന് വാഹനം വാങ്ങുന്നതിനും മുപ്പത്തിയഞ്ച് ലക്ഷത്തിന്റെ ഫണ്ട് അനുവദിക്കാമെന്ന് കെ.മുരളീധരന്‍ എംപി. 1987-88 ല്‍ ആരംഭിച്ച നവോദയ വിദ്യാലയം ആ കാലഘട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങളിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇത്തവണ സിബിഎസ്ഇ പരീക്ഷയില്‍ ഹ്യുമാനിറ്റീസില്‍ ദേശീയ തലത്തില്‍ രണ്ടാമതെത്തിയ സ്‌കൂളിലെ എം.എസ്.ദുര്‍ഗ, അഞ്ചാമതെത്തിയ ആര്‍.സി.ആവണി, സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥി മുഹമ്മദ് സജാദ്, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങ് deepthi gasഉദ്ഘാടനം ചെയ്യവെയാണ് എംപിയുടെ പ്രഖ്യാപനം.
പരിമിതികള്‍ക്കിടയിലും പഠന രംഗത്തും കായിക മേഖലയിലും ശ്രദ്ധേയമായ മുന്നേറ്റമാണ് വിദ്യാലയം കാഴ്ചവച്ചത്. കംപ്യൂട്ടര്‍ ലാബ് നവീകരണത്തിന് 25 ലക്ഷം രൂപയും വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സഹായത്തിന് വാഹനം വാങ്ങുന്നതിന് പത്തു ലക്ഷം രൂപയും എംപി ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. വിദ്യാലയത്തില്‍ നിര്‍മിച്ച മിനി കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും എംപി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ല കളക്ടര്‍ വി.സാംബശിവറാവു, ജനപ്രതിനിധികള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.