ഫോണിനു റെയിഞ്ചില്ല; മൊബൈല്‍ ടവറിനായി കുരിക്കിലാട് ജനകീയ കമ്മിറ്റി

0
1338

വടകര : മൊബൈല്‍ ഫോണ്‍ ടവറിനെതിരെ പലയിടത്തും സമരം bytonneനടക്കുമ്പോള്‍ കുരിക്കിലാട് പ്രദേശത്തുകാര്‍ ടവറിനു വേണ്ടി രംഗത്തുവന്നു. ടവര്‍ നേടിയെടുക്കുന്നതിന് ഇവിടെ ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുകയാണ്.
ചോറോട് ഗ്രാമ പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളിലെയും ഏറാമല ഗ്രാമ പഞ്ചായത്തിലെ 11,12 വാര്‍ഡുകളിലെയും വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും ഉള്‍പ്പെടുന്ന പ്രദേശത്തുകാരാണ് മൊബൈല്‍ ടവര്‍ സ്ഥാപിക്കണമമെന്നാവശ്യപ്പെട്ട് കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. നാലുഭാഗവും കുന്നുകളാല്‍ ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ ഒരു കമ്പനിയുടെയും നെറ്റ് വര്‍ക്ക് ഇവിടെ വ്യക്തമല്ല.
sell with ussകുരിക്കിലാട് യുപി സ്‌കൂള്‍, മേഴ്സി ബിഎഡ് കോളേജ്, വടകര കോ-ഓപറേറ്റീവ് ആര്‍ട്സ് കോളജ്, ഗോകുലം പബ്ലിക് സ്‌കൂള്‍ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങള്‍ കുരിക്കിലാട് പ്രദേശത്തുണ്ട്. മൊബൈല്‍ റേഞ്ച് കിട്ടാത്തത് ഈ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിന് പ്രയാസം സൃഷ്ടിക്കുന്നു. നാട്ടുകാരും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്.
കുരിക്കിലാട് യുപി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ എം.പി.അശോകന്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഭാരവാഹികളായി കെ മുഹമ്മദ് (ചെയര്‍മാന്‍), ശ്രീജേഷ് നാഗപ്പള്ളി (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

deepthi gas