വളയലായി മലയില്‍ വന്‍കിട ഖനനത്തിന് കളമൊരുങ്ങുന്നു; പിന്നില്‍ ക്വാറി മാഫിയ

0
599

ടി.ഇ.രാധാകൃഷ്ണന്‍
നാദാപുരം: ഉരുള്‍ പൊട്ടലിനും പ്രകൃതി ദുരന്തങ്ങള്‍ക്കും ശേഷവും വന്‍കിട ഖനനത്തിനു ശ്രമം. ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്ന് ചെക്യാട് കണ്ടി വാതുക്കല്‍ വളയലായി മലയില്‍ വന്‍കിട ഖനനത്തിന് കളമൊരുങ്ങുകയാണ്. ഇതിനായി ഖനന bytonneമാഫിയ വാങ്ങിക്കൂട്ടിയത് ഹെക്ടര്‍ കണക്കിന് ഭൂമി. കണ്ടിവാതുക്കല്‍ വാഴമല റോഡില്‍ ജില്ലാ അതിര്‍ത്തിയിലും കണ്ണൂര്‍ ജില്ലയിലുമായി വ്യാപിച്ച് കിടക്കുന്ന മലനിരയാണ് മോഹവില നല്‍കി സ്വന്തമാക്കിയത്.
ഖനനത്തിന് അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റോഡ് പണിയുന്നതിനു കോഴിക്കോട്-കണ്ണൂര്‍ ജില്ലകളെ വേര്‍തിരിക്കുന്ന ചെറിയ നീര്‍ച്ചാല്‍ മണ്ണിട്ട് നികത്തിയിരിക്കുകയാണ്. കണ്ണൂര്‍ ജില്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറി മാഫിയയാണ് ഇതിന് പിന്നിലെന്നും ചെറുകിട ക്വാറിയുടെ പേരില്‍ ലൈസന്‍സ് സമ്പാദിച്ച് വന്‍കിട ഖനനം നടത്താനാണ് പരിപാടിയെന്നും നാട്ടുകാര്‍ പറയുന്നു. നിരവധി ക്വാറികളുള്ള ഇവര്‍ക്ക് കണ്ണൂര്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്. ഖനനം സംബന്ധമായ കടലാസ് പണികള്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഖനനം നടത്താനുള്ള പ്രദേശം കോഴിക്കോട് ജില്ലയിലെ ചെക്യാട് പഞ്ചായത്തില്‍പ്പെട്ട സര്‍വ്വേ നമ്പര്‍ 114 ല്‍ സ്ഥിതി ചെയ്യുന്ന വളയലായി മലയിലായതിനാല്‍ ചെക്യാട് വില്ലേജില്‍ നിന്ന് ക്വാറി ഉടമകള്‍ ഭൂമിയുടെ രൂപ രേഖ വാങ്ങിയിട്ടുണ്ട്. രേഖകള്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ sell with ussക്വാറിക്ക് അനുമതി ലഭിച്ചിട്ടില്ലെന്നുമാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം. ചെക്യാട് പഞ്ചായത്ത് ഓഫീസിലാവട്ടെ ഇത് സംബന്ധിച്ച് യാതൊരു വിവരമുമില്ല. മേഖലയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
പാനൂര്‍ തൂവ്വക്കുകുന്ന് സ്വദേശികളാണ് ചെറുകിട ഖനനം എന്ന പേരില്‍ വന്‍കിട ഖനനത്തിന് നീക്കം നടത്തുന്നത്. ഇവിടെ നിലവില്‍ റോഡ് നിര്‍മിച്ചത് കണ്ണൂര്‍ ജില്ലയില്‍പ്പെട്ട സ്ഥലത്താണെങ്കിലും അമ്പത് മീറ്റര്‍ പിന്നിട്ട് റോഡ് എത്തിച്ചേരുന്നത് കോഴിക്കോട് ജില്ലയില്‍പ്പെട്ട വളയലായി മലയിലാണ്. ഇവിടെ സ്ഥലം അടയാളപ്പെടുത്തി കെട്ടിട നിര്‍മാണ ജോലികളും ആരംഭിച്ചിട്ടുണ്ട്. വെടിമരുന്ന് സൂക്ഷിക്കാനുള്ള മുറിയുടെ നിര്‍മാണമാണ് ഇതെന്നാണ് നാട്ടുകാരുടെ പക്ഷം.
ഏതാനും വര്‍ഷങ്ങള്‍ക്കിടെ ധാരാളം പാറകള്‍ നിറഞ്ഞ വളയലായി മലയോരത്ത് ജില്ലയ്ക്കകത്തും പുറത്തുമുള്ള നിരവധി പേര്‍ ഏക്കര്‍ കണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയിരുന്നു. മൂന്ന് വര്‍ഷം മുമ്പ് എളമ്പ, വളയലായി മേഖലകളില്‍ ഖനന നീക്കം നടന്നിരുന്നു. ഒരു ക്രഷര്‍ യൂണിറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. ഖനന deepthi gasനീക്കം മനസിലാക്കിയ നാട്ടുകാരും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഒടുവില്‍ പ്രക്ഷോഭം കനത്തതോടെ ഖനന നീക്കം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ക്രഷര്‍ യൂണിറ്റ് പൊളിച്ച് മാറ്റിയിരുന്നില്ല. ഇതിന് ഏതാനും മീറ്റര്‍ മുകള്‍ ഭാഗത്തായിട്ടാണ് പുതിയ ക്വാറി തുടങ്ങാനുള്ള നീക്കം സജീവമായത്.
വളയലായി മലയോട് ചേര്‍ന്ന് വാഴമലയില്‍ വന്‍കിട ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. പരിസ്ഥിതിവാദികളുടെയും നാട്ടുകാരുടെയും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് മാസങ്ങളായി ഇവിടെ പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് വളയലായി മല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട പരിസ്ഥിതി ലോല പ്രദേശം കൂടിയാണിത്. കുടിയേറ്റ കര്‍ഷകരും ആദിവാസി വിഭാഗങ്ങളുമാണ് ഇവിടെ വസിക്കുന്നത്. ഈ മേഖലയില്‍ കാലവര്‍ഷം ശക്തിപ്പെടുമ്പോള്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പതിവാണ്. നേരത്തെ ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞ പ്രദേശത്താണ് ഉദ്യേഗസ്ഥ ഒത്താശയോടെ അണിയറയില്‍ ഖനന നീക്കം നടക്കുന്നത്