മതസ്പര്‍ധക്കു ശ്രമം; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

0
1202

 

നാദാപുരം: മതത്തെ അപകീര്‍ത്തിപ്പെടുത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് bytonneകലാപമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കണ്ടതും കേട്ടതും പരിപാടിയിലെ ദൃശ്യങ്ങളില്‍ ഇംഗ്ലീഷില്‍ ഒരു മതത്തിലുള്ളവരെ വിശ്വസിക്കരുതെന്നും ഇവരുടെ നീക്കങ്ങള്‍ ശ്രദ്ധിച്ച് ഇന്റലിജന്‍സിനെ വിവരം അറിയിക്കണമെന്നും വ്യാജമായി എഴുതിച്ചേര്‍ത്ത് പ്രചരിപ്പിക്കുന്നതിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്.
2010 ഒക്ടോബര്‍ 21 ന് വൈകുന്നേരം തൂണേരി കുഞ്ഞിപ്പുര മുക്കില്‍ സൈനികന്‍ കുട്ടങ്ങാത്ത് സജിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിലാണ് മതസ്പര്‍ധക്കും കലാപത്തിനും ഇടയാക്കും sell with ussവിധം ഒരു മതത്തില്‍ പെട്ടവരെ വിശ്വസിക്കരുതെന്ന് എഴുതി പ്രചരിപ്പിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാദാപുരം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മതസ്പര്‍ധയുണ്ടാക്കി കലാപത്തിനുള്ള നീക്കത്തിനു (153 എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സൈനികന്‍ സജിന്‍ അക്രമത്തില്‍ പരിക്കേറ്റ് ആറ് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൈനിക ആശുപത്രിയിലും ചികിത്സയിലായിരുന്നു. കേസിന്റെ വിചാരണ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. ഈ മാസം 27 ന് കേസിന്റെ വിധി വരാനിരിക്കെയാണ് സ്പര്‍ധക്കിടയാക്കും വിധം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെയും കേസെടുക്കാനാണ് പോലീസ് തീരുമാനം.

deepthi gas