പുസ്തക സമാഹരണ യജ്ഞത്തിന് തുടക്കമായി

0
197

 

 

ആയഞ്ചേരി: അക്കാദമിക് പഠനത്തോടൊപ്പം അറിവിന്റെ പുതുവെളിച്ചം പകരാന്‍ bytonneആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുസ്തക സമാഹരണ യജ്ഞ
ത്തിന് തുടക്കമായി. ക്ലാസ്, സ്‌കൂള്‍ തല ലൈബ്രറി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം. റിട്ടയേര്‍ഡ് അധ്യാപകന്‍ ഇ.പ്രസന്നന്‍ സ്‌പോണ്‍സര്‍ ചെയ്ത 10,000 രൂപയുടെ പുസ്തകം ലൈബ്രറി ഇന്‍ചാര്‍ജ് നൈജ ഏറ്റു വാങ്ങി. ചടങ്ങില്‍ ഹെസ് മാസ്റ്റര്‍ അസിസ് അക്കാളി അധ്യക്ഷത വഹിച്ചു. സി.എച്ച്.മൊയ്തു, സതീഷ് കുമാര്‍, പി.കെ.അസിസ്, എ.ടി.കെ.നസീര്‍, ശ്രീഭാവന എന്നിവര്‍ സംബന്ധിച്ചു.

വായനയിലൂടെ വിജ്ഞാനത്തിന്റെ വിശാല ലോകത്തേക്കു കുട്ടികളെ നയിക്കുന്നതിനു വേണ്ടിയാണ് പുസ്തക സമാഹരണം നടക്കുന്നത്. ഇതിനു വേണ്ടി നാട്ടുകാരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സജീവ ഇടപെടലുണ്ട്. കഴിഞ്ഞ ദിവസം പൂര്‍വ വിദ്യാര്‍ഥി വിവാഹത്തോടനുബന്ധിച്ച് അയ്യായിരം രൂപയുടെ പുസ്തകങ്ങള്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. വൈജ്ഞാനിക ഗ്രന്ഥങ്ങളോടൊപ്പം സാഹിത്യ ഗ്രന്ഥങ്ങളും വായനക്കായി കുട്ടികള്‍ക്കു ലഭിക്കും.

sell with uss