ഉയര്‍ന്ന തിരമാലക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
529

 

bytonneകൊച്ചി: കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പ്. തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.7 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തീരത്തോടും താഴ്ന്ന പ്രദേശങ്ങളോടും (കൊല്ലം ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്) ചേര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച രാത്രി 11:30 വരെ 15 മുതല്‍ 19 സെക്കന്‍ഡ് വരെ നീണ്ടു നില്‍ക്കുന്ന 2.2-2.7 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

sell with us