മോഷ്ടാക്കളെ നേരിടാന്‍ ചെമ്മരത്തൂരില്‍ ജനജാഗ്രത സമിതി

0
1077

വടകര: സ്ത്രീകളെയും കുട്ടികളെയും ഭീതിയിലാഴ്ത്തികൊണ്ട് കള്ളമാരുടെ ശല്യംകൂടി വരുന്ന സാഹചര്യത്തില്‍ ചെമ്മരത്തൂരില്‍ ജനജാഗ്രതാ സമിതി രുപീകരിച്ചു. bytonneചെമ്മരത്തുര്‍ പ്രദേശത്ത് കുറച്ച് ദിവസമായി മോഷണ ശല്യം വ്യാപകമായിരിക്കുകയാണ്. പല വീടുകളിലും മോഷ്ടാക്കള്‍ കയറാന്‍ ശ്രമം നടന്നു. വാതിലിനു മുട്ടിയ സംഭവമുണ്ടായി. വീട്ടുകാര്‍ കണ്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ ജനങ്ങള്‍ ഭീതിയിലായ സാഹചര്യത്തിലാണ് നാട്ടുകാര്‍ യോഗം ചേര്‍ന്ന് ജാഗ്രതാ സമിതിക്കു രൂപം നല്‍കിയത്. രാത്രികാലങ്ങളില്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കാവല്‍ നില്‍ക്കാനാണ് തീരുമാനം.
ചെമ്മരത്തൂര്‍ മാനവിയം സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്ന ജാഗ്രതാസമിതി രൂപീകരണ യോഗം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി.എം.മനോജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ.ലിസിത അധ്യക്ഷത വഹിച്ചു.
പി.കെ.ശീധരന്‍, എല്‍.വി.രാമകൃഷ്ണന്‍, കെ.കെ കുമാരന്‍, കെ.കെ.ഗോപാലന്‍, പി.വി. ജലീല്‍ ഹാജി ,ഷൈജന്‍ നൊച്ചോളിപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ആര്‍.കെ.ചന്ദ്രന്‍, സജിന അടുങ്ങാന, അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. സബിന്‍ സ്വാഗതം പറഞ്ഞു.

deepthi gas