കോ-ഓപ്പ്.കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാനേജ്‌മെന്റ് ശ്രമം: എസ്എഫ്‌ഐ

0
848

 

വടകര : കുരിക്കിലാട് പ്രവര്‍ത്തിക്കുന്ന വടകര കോ-ഓപ്പറേറ്റീവ് കോളജ് യൂനിയന്‍ bytonneതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതായി ആരോപണം. കോളജ് അധികാരികള്‍ കോണ്‍ഗ്രസ് താല്‍പര്യമുള്ള മാനേജ്‌മെന്റിന്റെ ശിങ്കിടികളാവുകയാണെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി. നോമിനേഷന്‍ പൂരിപ്പിക്കുന്നതിലെ പിഴവുകൊണ്ട് അഞ്ചു പത്രികകള്‍ തള്ളിയിരുന്നു. ഇതേ കാരണം കൊണ്ട് കെഎസ്‌യുവിന്റെ യുയുസി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയപ്പോള്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പത്രിക സ്വീകരിക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് കള്ളം പറഞ്ഞു കോളജ് അധികാരികള്‍ നാടകം കളിച്ചെന്നാണ് ആരോപണം.
ഇലക്ട് റോള്‍ നമ്പര്‍ രേഖപ്പെടുത്താതെ നല്‍കിയ കെഎസ്‌യു സ്ഥാനാര്‍ഥിയുടെ പത്രികക്കെതിരെ എസ്എഫ്‌ഐ പരാതി ഉന്നയിക്കുകയുണ്ടായി. പരാതിയുമായി മുന്നോട്ട് പോയാല്‍ തെരഞ്ഞെടുപ്പ് നടത്തില്ലെന്ന് ഭീഷണിപ്പെടുത്തുകയാണ് കോളജ് sell with usഅധികാരികള്‍ ചെയ്തതെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി. സംഘടനാ സ്വാതന്ത്ര്യം വിലക്കാനുള്ള നീക്കമാണിതിനു പിന്നില്‍. ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവണതയാണ് ഇത്.
പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാന്‍ പോലീസിന് അനുമതി കൊടുത്ത പ്രിന്‍സിപ്പള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്. കോളജ് അധികാരികളുടെ രാഷ്ട്രീയം നടപ്പിലാക്കാന്‍ നോക്കുന്നതിനു കനത്ത വില നല്‍കേണ്ടി വരുമെന്ന് ഓര്‍മപ്പെടുത്തുന്നു.
മറ്റു രീതിയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പുറമെ നിന്ന് എത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ വിദ്യാര്‍ഥികളെ അസഭ്യം പറഞ്ഞത് മറച്ചു പിടിക്കാനാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

deepthi gas